തിരുവനന്തപുരം: നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ തോല്‍വി എല്ലാവരുടെയും കണ്ണു തുറപ്പിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനമന്ത്രിയുമായ കെ.എം.മാണി പറഞ്ഞു.
വിധി എല്ലാവര്ക്കും പാഠമാകണമെന്നും അദ്ദേഹം പറഞ്ഞു. ലോകമനുഷ്യാവകാശ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മാണി.
തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് തെറ്റു തിരുത്തി മുന്നോട്ടു പോകണം. എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകണമെന്നും മാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: