കൊച്ചി: മിസ് സൗത്ത്ഇന്ത്യ ശ്രവ്യ സുധാകരനെ സ്വര്‍ണ്ണക്കടത്ത് കേസില്‍ സിബിഐ അറസ്റ്റ് ചെയ്തേക്കും. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ ഫയാസുമായി അടുത്ത ബന്ധമുള്ളയാളാണ് ശ്രവ്യ. ഇന്നലെ സിബിഐ നടത്തിയ ചോദ്യം ചെയ്യലില്‍ ശ്രവ്യ ഫയാസുമായുള്ള ബന്ധം സമ്മതിച്ചു. നിരവധിതവണ ഫയാസുമൊത്ത് ഗള്‍ഫ് യാത്ര നടത്തിയതായും ഇവര്‍ സിബിഐയോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ സ്വര്‍ണ്ണം കടത്തിയെന്ന് സമ്മതിച്ചിട്ടില്ല. ശ്രവ്യ ഉള്‍പ്പെടെ മോഡലുകളെയും സിനിമാ നടികളെയും ഫയാസ് സ്വര്‍ണം കടത്താന്‍ ഉപയോഗിച്ചതായി സിബിഐക്ക് വിവരം ലഭിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴി മനുഷ്യക്കടത്ത് നടത്തിയ കേസിലും ശ്രവ്യക്ക് ബന്ധമുണ്ടെന്നും സിബിഐ സംശയിക്കുന്നു. ഗള്‍ഫില്‍ സെക്സ് റാക്കറ്റിനുവേണ്ടി പെണ്‍കുട്ടികളെ കടത്തിയ കേസാണ് ഇത്. നിരവധിപേര്‍ ഇത്തരത്തില്‍ ഇവരുടെ വലയില്‍ കുടുങ്ങിയിട്ടുണ്ട്. ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ശ്രവ്യയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: