ന്യൂദല്‍ഹി: മൂന്നാംവട്ടവും അധികാരത്തിലെത്തിയ ഛത്തീസ്ഗഢില്‍ ഡിസംബര്‍ 12ന് ഡോ.രമണ്‍ സിംഗ് സത്യപ്രതിജ്ഞ ചെയത് അധികാരമേറ്റെടുക്കും. രാവിലെ 11 മണിക്ക് ഗവര്‍ണ്ണര്‍ ശേഖര്‍ ദത്തിനു മുന്നിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി മാത്രമാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. പിന്നീട് വകുപ്പുകള്‍ നിശ്ചയിച്ച ശേഷം മറ്റു മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും.
രാജസ്ഥാനില്‍ 80 ശതമാനം സീറ്റുകളും കരസ്ഥമാക്കി ഭരണം പിടിച്ചെടുത്ത ബിജെപി മുഖ്യമന്ത്രിയായി പ്രതിപക്ഷ നേതാവ് വസുന്ധര രാജെ സിന്ധ്യ രണ്ടു നാള്‍ക്കകം സത്യപ്രതിജ്ഞ ചെയ്യുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. രാജ്ഭവനില്‍ ഗവര്‍ണ്ണര്‍ മാര്‍ഗരറ്റ് ആല്‍വയ്ക്കു മുന്നിലാണ് സത്യപ്രതിജ്ഞ. മുഖ്യമന്ത്രിക്കൊപ്പം പ്രധാന മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തേക്കും.
മധ്യപ്രദേശില്‍ ശിവരാജ്സിങ് ചൗഹാനൊപ്പം സത്യപ്രതിജ്ഞ ചെയ്യേണ്ട മന്ത്രിമാരും അവരുടെ വകുപ്പുകളും സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ മന്ത്രിസഭയിലെ ചില മന്ത്രിമാര്‍ക്കെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നതിനാല്‍ മികച്ച പ്രതിച്ഛായയുള്ള എംഎല്‍എമാരെ മാത്രമേ ഇത്തവണ മന്ത്രിസ്ഥാനത്തിനു പരിഗണിക്കൂ എന്നാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം. വെള്ളിയാഴ്ചയ്ക്കകം ഇവിടെയും മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കും.
ദല്‍ഹിയില്‍ ലഫ്.ഗവര്‍ണ്ണറുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ബിജെപി നേതൃത്വം. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ബിജെപിയെ ക്ഷണിച്ചാല്‍ മന്ത്രിസഭയുണ്ടാക്കാന്‍ തയ്യാറാണെന്ന നിലപാടിലാണ് ബിജെപി നേതൃത്വം. വീണ്ടും തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ അതിനും ബിജെപി തയ്യാറാണെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: