തൃശൂര്‍: പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപേക്ഷയില്‍ അടുത്ത മാസം പത്തിനു വിജിലന്‍സ് കോടതി വിധി പറയും. ഹര്‍ജിയില്‍ ലീഗല്‍ അഡ്വൈസറുടെ അപേക്ഷ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനും ,വി.എസ്.സുനില്‍കുമാര്‍ എം.എല്‍.എയും ഹര്‍ജി നല്‍കിയിരുന്നു.
ക്രിമിനല്‍ ചട്ടം 321 നു വിരുദ്ധമായിട്ടാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് വി.എസ്.അച്യുതാനന്ദനും വി.എസ്.സുനില്‍കുമാര്‍ എംഎല്‍എയും നല്കിയ ഹര്‍ജിയില്‍ പറയുന്നത്.
പ്രതികളായ മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച്.മുസ്തഫ, മുന്‍ ചീഫ് സെക്രട്ടറി എസ്.പത്മകുമാര്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യു. സിവില്‍ സപ്ലൈസ് കോര്പ്പറേഷന് മുന്‍ ഡയറക്റ്റര്‍ ജിജി തോംസണ്‍ തുടങ്ങിയവരുടെ വാദം പൂര്‍ത്തിയായി. കേസില്‍ രണ്ടു മാസത്തിനകം തീരുമാനമെടുക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തിനു ശേഷം ഇതാദ്യമായിട്ടാണ് ഈ കേസ് കോടതി പരിഗണിക്കുന്നത്.
അഡ്വ.ടി.ബി.ഹൂഡ് അച്യുതാനന്ദനു വേണ്ടിയും എന്‍.കെ.ഉണ്ണികൃഷ്ണന് സുനില്‍കുമാറിനു വേണ്ടിയും ഹാജരായി. സംസ്ഥാന സര്‍ക്കാരിനു വേണ്ടി വിജിലന്‍സ് ലീഗല്‍ അഡ്വൈസര്‍ സി.സി. അഗസ്റ്റിനാണ് ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: