ന്യൂദല്‍ഹി: രാജ്യത്തെ സത്യസന്ധമായ രാഷ്ട്രീയത്തിന്റെ ആരംഭമാണ് ആംആദ്മി പാര്‍ട്ടിയുടെ തലസ്ഥാനത്തെ മികച്ച വിജയത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കേജ്രിവാള്. ഈ സത്യസന്ധ രാഷ്ട്രീയം രാജ്യം മുഴുവന്‍ പടരാന്‍ പോകുകയാണെന്നു പറഞ്ഞ കേജ്രിവാള് ദല്‍ഹിയില്‍ വിജയം നേടിയ ബിജെപിയെ അഭിനന്ദിക്കുകയും ചെയ്തു.
ദല്‍ഹിയില്‍ എഎപി നേടിയ വിജയത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ മുഖ്യമന്ത്രി ഷീല ദീഷിത്തിനോട് ശത്രുതയില്ലെന്നും അവരുടെ രാഷ്ട്രീയനയങ്ങളോടാണ് എതിര്‍പ്പെന്നും കേജ്രിവാള് വ്യക്തമാക്കി. ഇരുപത് കോടിയാണ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടിക്ക് വേണ്ടിയിരുന്നത്.
സുതാര്യമായ മാര്‍ഗ്ഗത്തിലൂടെയാണ് പാര്‍ട്ടി ഇത് ശേഖരിച്ചത്. ആവസ്യമായ തുകയായപ്പോള്‍ ധനശേഖരണം അവസാനിപ്പിക്കുകയാണ് ചെയ്തതെന്നും ലോകത്ത് ഒരിടത്തും ഇത്തരം സംഭവം ഉണ്ടായിട്ടില്ലെന്നും കേജ്രിവാള് അറിയിച്ചു. ദല്‍ഹിയില്‍ നടന്നത് ചരിത്രവിജയമാണെന്നും ഇത് പാര്‍ട്ടിയുടെ വിജയമല്ല, ജനങ്ങളുടെ വിജയമാണെന്നും കേജ്രിവാള് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: