കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ കഴിയുന്ന കോഴിക്കോട് ജില്ലാ ജയിലില്‍ പ്രതികളിലൊരാളായ മുഹമ്മദ് ഷാഫി ഫോണ്‍ ഉപയോഗിച്ചതിനുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചു. ഷാഫിയുടെ കൈവശം ഉണ്ടായിരുന്ന ഫോണില്‍ നിന്ന് വിദേശത്തേക്കും ഫോണ്‍ വിളിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഷാഫിയുടെ ഫോണ്‍ രേഖകള്‍ സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജയിലില്‍ ഷാഫി ഫോണില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ വിളിച്ചത് ഷാഫിയാണെന്ന് ശാസ്ത്രീയ പരിശോധന നടത്തിയാല്‍ മാത്രമെ വിശ്വസിക്കാനാവു എന്നായിരുന്നു മുന്‍ ജയില്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബ്ബിന്റെ നിലപാട്.
ജയിലില്‍ വച്ച് ഷാഫിയുടെ ഫോണിലേക്ക് ഏറ്റവും ഒടുവില്‍ വന്ന കോള്‍ ഒരു സ്വകാര്യ ചാനലിന്റെ റിപ്പോര്ട്ടറുടേതാണെന്നും പൊലീസ് കണ്ടെത്തി. അതിനുശേഷം ഷാഫിയുടെ സിം കാര്‍ഡ് കണ്ണൂരിലെ ചൊക്ളിയിലേക്ക് മാറ്റിയതായും കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: