കൊല്ലം: സോളാര്‍ കേസിലെ ബിജു രാധാകൃഷ്ണന്റെ ആദ്യ ഭാര്യ രശ്മിയുടെ കൊലപാതക കേസില്‍ സരിത എസ്.നായരെ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 11ലേക്കു മാറ്റി.
ക്രൈം എഡിറ്റര്‍ നന്ദകുമാറാണ് ഇതു സംബന്ധിച്ച ഹര്‍ജി സമര്‍പ്പിച്ചത്. എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന സരിതയുടെ അഭിഭാഷകന്റെ ആവശ്യത്തെ തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്.
രശ്മി വധവുമായി ബന്ധപ്പെട്ട് സാക്ഷി മൊഴി രേഖപ്പെടുത്താനെത്തിയപ്പോഴാണ് കേസില്‍ സരിതയ്ക്കും പങ്കുള്ളതായി ക്രൈം നന്ദകുമാര്‍ കോടതിയില്‍ മൊഴി നല്‍കിയത്.
തുടര്‍ന്ന് കേസില്‍ സാക്ഷിപ്പട്ടികയിലുള്ള സരിതയെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: