ഇടുക്കി: പശ്ചിമഘട്ട സംരക്ഷണത്തില്‍ വില്ലേജുകള്‍ കണക്കാക്കിയുള്ള മാനദണ്ഡങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
വനമേഖലയും ജനവാസ കേന്ദ്രങ്ങളും വേര്തിരിച്ചാകണം സംരക്ഷണം നടപ്പാക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടുക്കിയില്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊടുപുഴ ന്യൂമാന്‍ കോളേജ് ഗ്രൗണ്ടിലാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നടക്കുന്നത്.
എല്‍ഡിഎഫിന്റെയും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെയും പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: