സിംഗപ്പുര്‍: സിംഗപ്പുരില്‍ ബസിടിച്ച് ഇന്ത്യക്കാരന് മരിച്ച സംഭവത്തിനെത്തുടര്‍ന്ന് ഉണ്ടായ കലാപത്തിന്റെ പേരില്‍ 27 പൊലീസ് അറസ്റ്റ് ചെയ്തു. നൂറോളം പേരാണു കലാപത്തില്‍ പങ്കെടുത്തത്. ലിറ്റില്‍ ഇന്ത്യ എന്നറിയപ്പെടുന്ന സ്ഥലത്താണു മുപ്പത്തിമൂന്നുകാരന് ബസിടിച്ചു മരിച്ചത്. ഇതോടെ നാനൂറോളം പേര് തെരുവിലേക്ക് ഇറങ്ങുകയും പൊലീസിനു നേരേ അക്രമം അഴിച്ചുവിടുകയുമായിരുന്നു. പൊലീസിന്റെ കാറുകള്‍ തകര്‍ത്ത സംഘം ആംബുലന്‍സുകള്‍ പോലും ആക്രമിച്ചു.
പതിനാറോളം പേര്‍ക്കു പരുക്കേറ്റു. ഇതില്‍ ഭൂരിഭാഗവും പൊലീസുകാരാണ്. കഴിഞ്ഞ വര്‍ഷം ചൈനക്കാരുണ്ടാക്കിയ കലാപത്തിനുശേഷം ഇതാദ്യമായാണ് സിംഗപൂരില്‍ വന്‍തോതില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. മുപ്പത്തിമൂന്നുകാരനായ ഇന്ത്യക്കാരന്റെ മരണത്തില്‍ കുപിതരായ ദക്ഷിണേഷ്യക്കാരാണ് തെരുവിലിറങ്ങിയത്. ബസ് ഓടിച്ചിരുന്നത് സിംഗപ്പൂരുകാരനായിരുന്നു. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കപ്പെട്ടു.
കലാപം നിയന്ത്രിക്കാനിറങ്ങിയ പത്ത് പൊലീസുകാര്‍ക്കും നാല് പട്ടാളക്കാര്‍ക്കും പരിക്കേറ്റു. അക്രമം ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി ലീ സീന്‍ ലൂങ് മുന്നറിയിപ്പു നല്കി. കാരണം എന്തായാലും അക്രമം നടത്തുന്നത് സിംഗപ്പൂരിലെ രീതിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള തൊഴിലാളികളും മറ്റും തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് ലിറ്റില്‍ ഇന്ത്യ.
ഇവര്‍ക്ക് കുറഞ്ഞ കൂലി നല്‍കുന്നതിന്റെ പേരില്‍ നേരത്തെതന്നെ അസ്വസ്ഥതകള്‍ ഈ പ്രദേശത്ത് നിലനില്‍ക്കുന്നുണ്ട്. പ്രതികള്‍ക്കെതിരേയുള്ള കുറ്റം തെളിഞ്ഞാല്‍ ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: