ഐസ്വാള്‍: മിസോറാമില്‍ 40 അംഗ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി. കോണ്‍ഗ്രസും മിസോറാം ഡെമോക്രാറ്റിക് അലയന്‍സും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. 142 പേരാണ് ജനവിധി തേടുന്നത്.
ആറു വനിതാ സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. കോണ്‍ഗ്രസും മിസോറാം ഡെമോക്രാറ്റിക് അലയന്‍സും 40 സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്. മിസോ നാഷണല്‍ ഫ്രണ്ട് 31 സീറ്റുകളിലേക്കും മിസോറാം പീപ്പിള്‍സ് കോണ്‍ഫറന്‍സ് 8 സീറ്റുകളിലും മാറാലാന്‍ഡ് ഡെമോക്രാറ്റിക് ഫ്രണ്ട് ഒരു സീറ്റിലേക്കും മത്സരിക്കുന്നു.
സോറം നാഷണല്‍ പാര്‍ട്ടി 38 സീറ്റുകളിലേക്കും ബിജെപി 17 സീറ്റുകളിലേക്കുമാണ് ജനവിധി തേടുന്നത്. മുഖ്യമന്ത്രി ലാല്‍ തന്വാല സെര്‍ച്ചിപ്പില്‍ നിന്നും ഹ്രാംഗ്ടുര്സോ മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടുന്നു. എംഎന്‍എഫ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സോറംതാങ്ക കിഴക്കന്‍ തിപ്പുയില് നിന്നാണ് മത്സരിക്കുന്നത്.
രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ദല്‍ഹി എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം നടന്ന വോട്ടെണ്ണലില്‍ കോണ്‍ഗ്രസിനെ തകര്‍ത്ത് ബിജെപി വന്‍ ഭൂരിപക്ഷങ്ങളോടെയാണ് വിജയം കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: