ജയ്പൂര്‍: രാജസ്ഥാനില്‍ സിപിഎമ്മിനു മൂന്നു സിറ്റിങ് സീറ്റുകളും നഷ്ടമായി. ഒരു സ്ഥാനാര്‍ത്ഥി കഴിഞ്ഞ തവണ 23,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചതാണ്. സംസ്ഥാനത്ത് സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ കക്ഷികള്‍ ചേര്‍ന്ന് ഉണ്ടാക്കിയ ലോക്താന്ത്രിക് മോര്‍ച്ച 140 മണ്ഡലങ്ങളിലാണ് മത്സരിച്ചത്. കെട്ടിവെച്ച പണം ആര്‍ക്കും കിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്നു വിശേഷിപ്പിച്ചിരുന്ന തെരഞ്ഞെടുപ്പുകളില്‍ മറ്റു സംസ്ഥാനങ്ങളിലൊന്നും സിപിഎമ്മിനു ഗൗരവമുള്ള സ്ഥാനാര്‍ത്ഥികള്‍ പോലുമുണ്ടായിരുന്നില്ല. എന്നാല്‍ രാജസ്ഥാനില്‍ ബിജെപി 161 സീറ്റ് നേടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റുകളും ബിജെപിയുടെ കയ്യിലായത് പാര്‍ട്ടിക്കു കനത്ത നാണക്കേടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: