കല്‍പ്പറ്റ : സ്പൈനല്‍കോഡിന് രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കിടപ്പിലായ പനമരം പഞ്ചായത്തിലെ മാതോത്ത്പൊയില്‍ കോളനിയിലെ ഗോപാലന് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലൂടെ ലഭിച്ച 1500 രൂപ മുഖ്യമന്ത്രിക്ക് തന്നെ തിരിച്ചയച്ചു. ഗോപാലന്റെ ഭാര്യ കമല ദിവസങ്ങളോളം സര്‍ക്കാര്‍ ഓഫീസുകളില്‍ കയറി ഇറങ്ങി അപേക്ഷ തയ്യാറാക്കിയാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കാളിയായത്.
അപേക്ഷ അയക്കുന്നതിനും മറ്റുമായി കുടുംബാംഗങ്ങളോടൊപ്പം എത്തിയ കമലക്ക് 1500 ല്‍ അധികം രൂപ ചെലവായിരുന്നു. നാട്ടുകാരോടും ബന്ധുക്കളോടും ഈ തുക കടം വാങ്ങുകയായിരുന്നു.
ചികിത്സാ ചെലവ് ലഭിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് തനിക്ക് ഈ ഗതി വന്നതെന്ന് കമല സങ്കപ്പെടുന്നു. ആദിവാസികളുടെ ചികിത്സക്ക് തുച്ഛമായ തുക അനുവദിക്കുമ്പോള്‍ ഗുരുതരമല്ലാത്ത രോഗം ബാധിച്ച പലര്‍ക്കും വന്‍തുക അനുവദിച്ചതായും അറിയാന്‍ കഴിഞ്ഞതായി കമലയുടെ കുടുംബാംഗങ്ങള്‍ പറയുന്നു. ഇതില്‍ പ്രതിഷേധിച്ച് മാനന്തവാടി തഹസില്‍ദാര്‍ ന ല്കിയ 1500രൂപയുടെ ചെക്ക് കമല മുഖ്യമന്ത്രിക്ക് തിരിച്ചയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: