തിരുവനന്തപുരം: മതേതരത്വത്തിന്റെ പേരില്‍ ഭൂരിപക്ഷ സമുദായ പീഡിപ്പിക്കപ്പെടുകയാണെന്ന് മുന്‍ സിബിഐ ജോയിന്റ് ഡയറക്ടറുമായ സി.എം. രാധാകൃഷ്ണന്‍നായര്‍.
ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച ഗീതാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതരത്വം എന്നത് ന്യൂനപക്ഷ പ്രീണനമായി മാറിയിരിക്കുന്നു. അതിന്റെ ഫലമായി ഭഗവത്ഗീതയെയുംസംസ്കൃതത്തെയും തഴയുന്നു. ഇത് മെക്കാളെ സമര്‍ത്ഥമായി നടപ്പാക്കിയ പദ്ധതിയുടെ ഫലമായി സംഭവിച്ചതാണ് എന്നും അദ്ദേഹം പറഞ്ഞു. 1935ല്‍ മെക്കാളെ ഇംഗ്ലണ്ടിലെ ഹൗസ് ഓഫ് കോമണ്‍സില്‍ നടത്തിയപ്രസംഗം ഇങ്ങനെയാണ്. “ലോകം മുഴുവന്‍ സഞ്ചരിച്ച് ഭാരതത്തില്‍ എത്തിയ എനിക്ക് ഒരു യാചകനെയോ കൊള്ളക്കാരനെയോ കൊലപാതകിയെയോ കാണാന്‍ സാധിച്ചില്ല. സാംസ്കാരികമായും സാമൂഹികമായും സാമ്പത്തികമായും വികസിതമായ രാജ്യമാണ് ഭാരതം. അതിനാല്‍ തന്നെ ഭാരതത്തെ ഒരിക്കലും ആക്രമിച്ച് കീഴടക്കാന്‍ സാധിക്കില്ല. ഭാരതത്തെ നശിപ്പിക്കണമെങ്കില്‍ ആദ്യം അതിന്റെ നട്ടെല്ലായ ഹിന്ദുത്വം നശിക്കണം. അതിന് ഭാരതീയ വിദ്യാഭ്യാസ സമ്പ്രദായത്തെ തകര്‍ക്കണം. ബ്രിട്ടീഷുകാരന്റേതാണ് നല്ലത്. ഭാരതീയമായതെല്ലാം മോശമാണ് എന്ന് ചിന്തിക്കുന്ന വെള്ളക്കാരന്റെ മനസ്സും ഭാരതീയന്റെ ശരീരവുമുള്ള പുതുതലമുറയെ സൃഷ്ടിക്കണം. ഇത്തരത്തില്‍ മാത്രമെ ഭാരതത്തെ നശിപ്പിക്കാന്‍ സാധിക്കൂ”.
ഭഗവദ്ഗീത ഭാരതത്തില്‍ അവഗണിക്കപ്പെടുമ്പോള്‍ ഫ്രാന്‍സില്‍ ഇന്റര്‍പോള്‍ ആസ്ഥാനത്ത് ഗീതോപദേശത്തിന്റെ ചിത്രവും യഥാ യഥാഹി ധര്‍മ്മസ്യ എന്ന് തുടങ്ങുന്ന ഗീതാ ശ്ലോകവും പ്രദര്‍ശിപ്പിച്ചിരിക്കുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് ഗീതയും ശാസ്ത്രവും എന്ന വിഷയത്തില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായ കെ. രാമചന്ദ്രനും ഗീതയും യുവാക്കളും എന്ന വിഷയത്തില്‍ കാ.ഭാ സുരേന്ദ്രനും സംസാരിച്ചു. ഡോ. കെ.യു ദേവദാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.എസ്.പ്രസന്നകുമാര്‍ സ്വാഗതവും അയ്യപ്പന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: