ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് രണ്ട് മണ്ഡലങ്ങളിലും ജയം. വിദിഷ, ബുധനി മണ്ഡലങ്ങളിലാണ് ചൗഹാന് വിജയം നേടിയത്. ഇതോടെ തുടര്‍ച്ചയായ മൂന്നാം തവണയും അദ്ദേഹം മധ്യപ്രദേശ് മുഖ്യമന്ത്രിയാവുമെന്ന് ഉറപ്പായി.
മധ്യപ്രദേശില്‍ ബിജെപി ഭരണം ഉറപ്പിച്ചു കഴിഞ്ഞു. 230 അംഗ നിയമസഭയില്‍ 152 സീറ്റിലാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസ് 63 സീറ്റില്‍ ലീഡ് ചെയ്യുന്നു.
മൂന്നാമതും ബിജെപിയെ അധികാരത്തിലേറ്റിയ ജനങ്ങളോട് നന്ദിയുണ്ടെന്ന് ചൗഹാന് പറഞ്ഞു. തന്റെ സ്ഥാനത്ത് ആരാണെങ്കിലും സംസ്ഥാനത്ത് വിജയം സുനിശ്ചിതമായിരുന്നുവെന്നും ചൗഹാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: