റാന്നി: ശബരിമല തീര്‍ത്ഥാടകരോട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന് മോശമായി പെരുമാറുകയും ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരില്‍ നിന്നും ലൈസന്‍സ് പിടിച്ചുവാങ്ങുകയും ചെയ്തത് പ്രതിഷേധത്തിനും റോഡ് ഉപരോധത്തിനും ഇടയാക്കി. ശബരിമല പാതയില്‍ പെരുനാടിനും വടശ്ശേരിക്കരയ്ക്കും ഇടയില്‍ മാടമണ്‍ മുണ്ടപ്ലാക്കല്പടിയില് ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു സംഭവം.
നാട്ടുകാര്‍ സംഘടിച്ചതോടെ മൂന്ന് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. തിരുവനന്തപുരത്തെ തിരുമല, വെള്ളറട എന്നിവിടങ്ങളില്‍ നിന്നും ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പന്മാരെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. തീര്‍ത്ഥാടകരുടെ വാഹന ഡ്രൈവര്‍മാരായ മഹേഷ്, അനീഷ് കുമാര്‍ എന്നിവരുടെ ലൈസന്‍സാണ് അടൂര്‍ ജോയിന്റ് ആര്ടിഓഫിസിലെ അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാജഹാന് ബലമായി പിടിച്ചു വാങ്ങിയത്.
സേവനത്തിനുണ്ടായിരുന്ന പോലീസുകാര്‍ ഇവിടെ പാര്‍ക്ക് ചെയ്യുന്നതിന് തടസ്സം പറഞ്ഞില്ലെന്ന് അയ്യപ്പന്മാര് പറഞ്ഞെങ്കിലും ഡ്രൈവിംഗ് ലൈസന്‍സുകളുമായി എഎംവിഐ ഷാജഹാന് അവിടെനിന്നും പോകുകയായിരുന്നു. ലൈസന്‍സുകള്‍ ട്രാഫിക്ക് സേഫ് സോണിന്റെ ഇലവുങ്കലിലെ ഓഫീസില്‍ നിന്നും തിരുവനന്തപുരം ഓഫീസില്‍ നിന്നും വാങ്ങിക്കൊള്ളാനായിരുന്നത്രേ ഉദ്യോഗസ്ഥന് ആക്രോശിച്ചത്.
അയ്യപ്പന്മാര് പ്രതിഷേധിച്ചതോടെ നാട്ടുകാരും ഹിന്ദു സംഘടനാ പ്രവര്‍ത്തകരും ഇവിടെ എത്തുകയായിരുന്നു. തുടര്‍ന്ന് ശബരിമല പാതയിലെത്തിയ തീര്‍ത്ഥാടക വാഹനങ്ങളിലെ അയ്യപ്പന്മാരും ഇവരോടൊപ്പം ചേര്‍ന്ന് റോഡ് ഉപരോധിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം പെരുനാട് എസ്.ഐ സദാശിവന്, റാന്നി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി.വി.രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലും ക്ഷമാപണത്തിലുമാണ് അന്തരീക്ഷത്തിന് അയവുണ്ടായത്.
തീര്‍ത്ഥാടകരെ സഹായിക്കാനെന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് പല പദ്ധതികളും നടപ്പാക്കുന്നുണ്ടെങ്കിലും ചില ഉദ്യോഗസ്ഥരും പോലീസുകാരും അയ്യപ്പന്മാരെ മനപ്പൂര്‍വ്വം ഉപദ്രവിക്കുന്നതായി ഹിന്ദുസംഘടനാ നേതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ അയ്യപ്പസേവാസമാജം റാന്നി താലൂക്ക് സമിതി പ്രതിഷേധിച്ചു. യോഗത്തില്‍ അഡ്വ.റോഷന് ജി.കുറുപ്പ്, രതീഷ്, രവി കുന്നയ്ക്കാട്, സുനീഷ്, പ്രസാദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: