തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ വീണ്ടും വിവാദം. മലയാള സിനിമയുടെ 75ാം വാര്‍ഷികമെന്ന് മേളയുടെ ബുള്ളറ്റിനില്‍ അച്ചടിച്ചതില്‍ പ്രതിഷേധവുമായി സംവിധായകന് കമല്‍ രംഗത്തു വന്നു. കഴിഞ്ഞ ദിവസം കമല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇന്നും 75-ാം വാര്‍ഷികമെന്ന് ബുള്ളറ്റിനില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് കമല്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയത്.
മലയാള സിനിമയില്‍ പുറത്തിറങ്ങിയ ബാലനെ അടിസ്ഥാനമാക്കിയാണ് മലയാള സിനിമയുടെ 75ാം വാര്‍ഷികമെന്ന് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ 1928ല്‍ പുറത്തിറങ്ങിയ ജെ. സി ഡാനിയേലിന്റെ വിഗതകുമാരന് മുതല്‍ കണക്കു കൂട്ടിയാല്‍ മലയാള സിനിമക്ക് 85 വയസാണ്. ഇതു ചൂണ്ടിക്കാട്ടിയാണ് കമല്‍ വിമര്‍ശിച്ചത്. ഇതില്‍ പ്രതിഷേധിച്ച് തന്റെ ചിത്രം സെല്ലുലോയിഡ് പ്രദര്‍ശിപ്പിക്കില്ലെന്ന് കമല്പറഞ്ഞിരുന്നു.
അതേസമയം ഇത് മാധ്യമ വിഭാഗത്തിനു വന്ന വീഴ്ചയാണെന്നും ഇത്തരത്തില്‍ വീഴ്ച ഉണ്ടായതിന് ക്ഷമ ചോദിക്കുന്നെന്നും അക്കാദമി ചെയര്മാന്സംവിധായകന് പ്രിയദര്‍ശനും ആര്‍ട്ടിസ്റ്റിക് ഡിറക്ടര്‍ ബീനാ പോളും പറഞ്ഞു.മലയാള സിനിമയുടെ 85ാം വാര്‍ഷികമാണ് ഇപ്പോള്‍ ആഘോഷിക്കുന്നതെന്നും പ്രിയദര്ശന് വ്യക്തമാക്കി.
ഇതോടെ ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന് കമല്‍ സമ്മതിച്ചിട്ടുണ്ട്. അതേസമയം ഇപ്പോഴും മലയാള സിനിമയുടെ 75ാം വാര്‍ഷികമാണെന്നു പറയുന്ന സാംസ്കാരിക വകുപ്പ് മന്ത്രി കെ. സി ജോസഫിന് സിനിമയെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും സിനിമയും ചലച്ചിത്രമേളയും സാംസ്കാരിക വകുപ്പിനു കീഴില്‍ ആകാത്തതു ഭാഗ്യമാണെന്നും കമല്‍ തുറന്നടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: