ന്യൂദല്‍ഹി: 1993ലെ മൂംബൈ സ്ഫോടവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിന് വീണ്ടും പരോള്‍. ഭാര്യക്ക് സുഖമില്ലാത്തതിനാല്‍ പരോള്‍ അനുവദിക്കണമെന്ന ദത്തിന്റെ ആവശ്യം പൂനെ ഡിവിഷണല്‍ കമ്മീഷണര്‍ അംഗീകരിക്കുകയായിരുന്നു.
30 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. ഒക്ടോബറില്‍ തന്റെ ചികിത്സയ്ക്കു വേണ്ടി 14 ദിവസത്തെ പരോള്‍ ദത്തിന് അനുവദിക്കുകയും പിന്നീട് ഇത് രണ്ടാഴ്ച്ച കൂടി നീട്ടി നല്‍കുകയും ചെയ്തിരുന്നു.
മുംബൈ സ്ഫോടവുമായി ബന്ധപ്പെട്ട് ആയുധങ്ങള്‍ കൈവശം വെച്ചതിനാണ് ദത്തിനെ 42 മാസത്തെ തടവിന് ശിക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: