തിരുവനന്തപുരം : സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രഖ്യാപിച്ച ക്ലിഫ് ഹൗസ് സമരം 9ന് ആരംഭിക്കും.
മുഖ്യമന്ത്രിയെയും കുടുംബത്തെയും വീട്ടില്‍ നിന്ന് പുറത്തിറക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ച സിപിഎമ്മും എല്‍ഡിഎഫും ക്ലിഫ് ഹൗസ് സമരവും ധാരണയുടെ അടിസ്ഥാനത്തില്‍ ഒത്തുതീര്‍പ്പ് സമരമാക്കി മാറ്റി. ആദ്യം രാത്രിയും പകലും നടത്തുമെന്ന് പ്രഖ്യാപിച്ച ഉപരോധ സമരം ചടങ്ങിന് രാവിലെ 10 മതുല്‍ 2 വരെയാക്കി മാറ്റിയിട്ടുണ്ട്. 9ന് രാവിലെ 10ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് സമരം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയുടെ വെള്ളംകുടി മുട്ടിക്കാനോ കുടുംബാംഗങ്ങളെ തടയാനോ തങ്ങളില്ലെന്നും സമാധാനപരമായി മാത്രമാണ് സമരം നടത്തുകയെന്നും സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന് പറയുന്നു.
പോലീസിന് വേണമെങ്കില്‍ അറസ്റ്റ് ചെയ്തുമാറ്റാം. അറസ്റ്റിനോട് സഹകരിക്കും. മുഖ്യമന്ത്രിയെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന ആദ്യം പ്രഖ്യാപിച്ച പാര്‍ട്ടിയുടെ പുതിയ നിലപാടിതാണ്. പ്രഖ്യാപിച്ച സമരം നടത്തിയെന്നു ചൂണ്ടിക്കാട്ടി അണികളില്‍ നിന്നു മുഖം രക്ഷിക്കാനാണ് ക്ലിഫ് ഹൗസ് സമരനാടകമെന്നു പാര്‍ട്ടി അണികള്‍ തന്നെ പറയുന്നു.
വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നിയോജകമണ്ഡലങ്ങളിലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആദ്യദിവസത്തെ സമരത്തില്‍ പങ്കെടുക്കും. തുടര്‍ന്നുള്ള 13 ദിവസങ്ങളില്‍ ജില്ലകളിലെ മറ്റ് മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കും. രാജ്ഭവനുമുന്നില്‍ കേന്ദ്രീകരിച്ച ശേഷമാണ് പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിലേക്കെത്തുക. ജില്ലയിലെ എല്ലാ മണ്ഡലങ്ങളില്‍ നിന്നുമുള്ള പ്രവര്‍ത്തകരുടെ ഊഴം കഴിഞ്ഞ ശേഷം മറ്റ് ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ഉപരോധ സമരത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: