തൃശൂര്‍: സ്വകാര്യ നഴ്സിംഗ് മേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണന മനുഷ്യത്വരഹിതമാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം ശോഭാ സുരേന്ദ്രന് പറഞ്ഞു. നഴ്സിംഗ് മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് സമര്‍പ്പിച്ച ബലരാമന് കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാത്തത് സ്വകാര്യ ആശുപത്രി ഉടമകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ്. നഴ്സുമാരുടെ അമിതജോലിഭാരം കുറച്ച് മൂന്ന് ഷിഫ്റ്റാക്കണം, യുണൈറ്റഡ് നഴ്സ് അസോസിയേഷന് രണ്ടാം സംസ്ഥാന സമ്മേളനത്തില്‍ തൃശൂര്‍ ടൗണ്‍ഹാളില്‍ സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്. സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ അധ്യക്ഷതവഹിച്ചു. എം.ബി. രാജേഷ് എംപി ഉദ്ഘാടനം ചെയ്തു. കെ.പി. രാജേന്ദ്രന് (മുന്‍മന്ത്രി), എഐവൈഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ. രാജന്, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ബിന്നി ഇമ്മട്ടി, എം.ആര്. രാമദാസ് കെപിസിസി ജനറല്‍ സെക്രട്ടറി, സാമൂഹ്യപ്രവര്‍ത്തകന്‍ വി. വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: