ശബരിമല: ശബരിമല ശ്രീ ധര്‍മ്മശാസ്ത ഓഡിറ്റോറിയത്തില്‍ നൃത്തവിരുന്നൊരുക്കി അനന്തു. പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അനന്തു മൂന്നാം തവണയാണ് ശബരീശ സന്നിധിയില്‍ നൃത്തം അവതരിപ്പിക്കുന്നത്. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കുച്ചിപ്പുടി, ഭരതനാട്യം, നാടോടിന്യത്തം എന്നീ ഇനങ്ങള്‍ക്ക് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. ശശികുമാര്‍- ബിന്ദു ദമ്പതികളുടെ മകനായ അനന്തു. 8 വര്‍ഷമായി നൃത്തം അഭ്യസിക്കുന്നു. വടക്കാശ്ശേരിക്കര ഭരത കലാക്ഷേത്രത്തിലെ ആര്.എല്‍.വി രാജേഷാണ് ഗുരു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: