തിരുവനന്തപുരം: ജയില്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബിനെതിരെ വിമര്‍ശനവുമായി കെ.പി.സി.സി രംഗത്ത്. ടി.പി വധക്കേസ് പ്രതികള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ മൊബൈല്‍ ഫോണും ഫേസ്ബുക്കും ഉപയോഗിച്ച സംഭവത്തിലാണ് വിമര്‍ശനം. കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയാണ് ജേക്കബിന്റെ നിലപാടിനെ വിമര്‍ശിച്ചത്.
ജയിലിലെത്തിയ ഡി.ജി.പി പ്രതികള്‍ മൊബൈലും ഫേസ്ബുക്കും ഉപയോഗിച്ചതായി തെളിവില്ലെന്ന് പറഞ്ഞിരുന്നു. സി.പി.എം വക്താവിനെപ്പോലെയാണ് അദ്ദേഹം സംസാരിച്ചതെന്നും പ്രസ്താവന തികച്ചും ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ അതൃപ്തി ആഭ്യന്തരമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: