തിരുവനന്തപുരം: തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് കെ.മുരളീധരന് എം.എല്‍.എ. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും തൊഴുത്തായി മാറിയ ആഭ്യന്തരവകുപ്പിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
തിരുവഞ്ചൂരിന് മറ്റേതെങ്കിലും വകുപ്പ് നല്‍കണമെന്നും അതല്ലെങ്കില്‍ യുഡിഎഫിന് കനത്ത വില നല്‍കേണ്ടി വരുമെന്നും മുരളി വ്യക്തമാക്കി. ജയില്‍ ഡി.ജി.പി മാര്‍ക്സിസ്റ്റുകാരന്റെ സ്വരത്തിലാണ് സംസാരിക്കുന്നതെന്നും മുരളി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: