ന്യൂദല്‍ഹി: ലോക്പാല്‍ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മരണം വരെ നിരാഹാര സമരം നടത്താന്‍ അണ്ണാഹസാരെ ഒരുങ്ങുന്നു. ചൊവ്വാഴ്ച്ച മുതലാണ് നിരാഹാരത്തിന് ഒരുങ്ങുന്നതെന്ന് ദല്‍ഹിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ഹസാരെ അറിയിച്ചു.
ലോക്പാല്‍ സംബന്ധിച്ച കാര്യങ്ങള്‍ സൂചിപ്പിച്ചു കൊണ്ട് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മറുപടി കാണാത്തതിനെ തുടര്‍ന്നാണ് ഇത്തരമൊരു സമര മുറയ്ക്ക് ഒരുങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സമരത്തിന്റെ ഭാഗമായി ‘ജനതന്ത്ര മോര്‍ച്ച’ എന്ന സംഘം രൂപീകരിക്കുമെന്നും ഇതിന്റെ പ്രവര്‍ത്തനം രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് അതീതമായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കൂടാതെ തങ്ങളുടെ പ്രവര്‍ത്തനം രാജ്യത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന ും കോള്‍സെന്ററുകളും മറ്റും രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് മുമ്പ് 2011ലാണ് ലോക്പാല്‍ വിഷയത്തില്‍ ഹസ്സാരെ നിരാഹാര സമരം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: