കാസര്‍കോട്: പ്രണയ ജിഹാദില്‍പ്പെട്ട് മതം മാറ്റത്തിനായി എത്തിക്കപ്പെട്ട നാല്‍പ്പതിലേറെ പെണ്‍കുട്ടികളെ പൊന്നാനിയില്‍ കണ്ടിരുന്നതായി ഇരയായ യുവതിയുടെ വെളിപ്പെടുത്തല്‍. ഇതില്‍ ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളവരും അയല്‍ സംസ്ഥാനക്കാരുമുണ്ട്. ഹിന്ദു പെണ്‍കുട്ടികളാണ് ഭൂരിഭാഗവും. ഒരാഴ്ചയോളം പൊന്നാനിയിലെ മതപരിവര്‍ത്തന കേന്ദ്രത്തില്‍ കഴിഞ്ഞ യുവതിയെ തൃപ്പുണിത്തറ ആസ്ഥാനമായുള്ള ആര്‍ഷ വിദ്യാസമാജമാണ് സ്വധര്‍മ്മത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇന്നിവള് ഇരയല്ല. മതഭീകരവാദത്തിന്റെ പ്രണയപ്പതിപ്പിന് പ്രതിരോധം തീര്‍ക്കുന്നതിന് ആര്‍ഷ വിദ്യാസമാജത്തോടൊപ്പം പോരാടുന്നു. സ്വന്തം അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് സഹോദരിമാര്‍ക്ക് മുന്നറിയിപ്പ് നല്കുന്നു.
സംഘടനയുടെ നേതൃത്വത്തില്‍ കാസര്‍കോട്ട് നടന്ന ബോധവല്‍ക്കരണ പരിപാടിയില്‍ വെച്ചാണ് യുവതിയെ പരിചയപ്പെട്ടത്. ഒക്ടോബര്‍ മാസത്തില്‍ ഒരാഴ്ച പൊന്നാനിയിലെ മതപരിവര്‍ത്തന കേന്ദ്രത്തില്‍ കഴിഞ്ഞിരുന്നു. പ്രായമായ നാല് പേര് ഉള്‍പ്പെടെ നാല്പത്തഞ്ചോളം സ്ത്രീകളാണ് അവിടെയുണ്ടായിരുന്നത്. വിവാഹം കഴിഞ്ഞവരും കുട്ടികള്‍ ഉള്ളവരും ഇതില്‍പ്പെടും. പ്രായമായ രണ്ടുപേര്‍ തമിഴ്നാട് സ്വദേശിനികളാണ്. നിയമപരമായി വിവാഹം കഴിക്കാത്തതിനാല്‍ മതം മാറിയ സര്‍ട്ടിഫിക്കറ്റിനായി എത്തിയവരാണ് ഇവര്‍. വിവാഹം കഴിക്കുന്നതിനായി മതം മാറാന്‍ എത്തിയവരാണ് മറ്റുള്ള എല്ലാവരും. സൗഹൃദം മുതലെടുത്തും ഫോണ്‍വിളികളിലൂടെയും തുടങ്ങുന്ന പ്രണയം മതപ്രഭാഷണങ്ങളിലും ചര്ച്ചകളിലുമെത്തുന്നു. സ്വധര്‍മ്മത്തെ കുറിച്ചുള്ള അറിവില്ലായ്മയും വിവാഹം കഴിക്കുമെന്ന വാഗ്ദാനവും മത പരിവര്‍ത്തനത്തിലേക്കുള്ള വാതിലുകള്‍ തുറക്കുന്നു. പൊന്നാനിയില്‍ എത്തിപ്പെട്ട എല്ലാ യുവതികളുടേയും കഥകള്‍ ഇപ്രകാരമാണ്. വിവാഹ വാഗ്ദാനം നല്കിയവരില് ഭാര്യയും രണ്ട് മക്കള്‍ ഉള്ളവനും ഉള്‍പ്പെടും.
രണ്ട് മാസമാണ് കോഴ്സിന്റെ കാലാവധി. ആദ്യ ദിവസം തന്നെ ‘ഷഹ്ദത്ത് കലിമ’ ചൊല്ലിച്ച് മൂന്ന് തവണ തലയില്‍ക്കൂടി വെള്ളമൊഴിച്ച് മതം മാറ്റം. ഇഷ്ടമുള്ള മുസ്ലിം പേര് തെരഞ്ഞെടുക്കാം. തുടര്‍ന്ന് നിസ്ക്കരിക്കുന്നതെങ്ങനെയെന്ന് പഠിപ്പിക്കും. എല്ലാദിവസവും രാവിലെ നാലരയ്ക്ക് എഴുന്നേറ്റ് നിസ്കാരം. പകല്‍ മുഴുവന്‍ ക്ലാസ് നടക്കും. ഇസ്ലാമിക പ്രഭാഷണങ്ങള്‍ കേള്‍പ്പിക്കുകയും ഖുറാന് പഠിപ്പിക്കുകയും സൂറത്തുകള്‍ ചൊല്ലിപ്പിക്കുകയും ചെയ്യും. മതഗ്രന്ഥമല്ലാതെ മറ്റൊന്നും വായിക്കാന്‍ അനുവാദമില്ല. മറ്റുള്ളവരുമായി കൂടുതല്‍ ഇടപഴകുന്നതിന് വിലക്കുണ്ട്. ഇതര മതങ്ങളില്‍ നിന്നും ശ്രേഷ്ഠമാണ് ഇസ്ലാമെന്ന് സ്ഥാപിച്ചെടുക്കും. -യുവതി തുടര്‍ന്നു.
മതപരിവര്‍ത്തനത്തിന് എത്തിപ്പെടുന്ന പെണ്‍കുട്ടികള്‍ തിരിച്ചുപോകണമെന്ന് ആഗ്രഹിക്കാറുണ്ട്. എന്നാല്‍ അതത്ര എളുപ്പമല്ല. കുടുംബത്തെ ധിക്കരിച്ച് ഇറങ്ങിപ്പോന്നതിനാല്‍ തിരികെച്ചെന്നാല്‍ വീട്ടുകാര്‍ സ്വീകരിക്കുമെന്ന് ഉറപ്പില്ല. മൊബെയില്‍ ഫോണ്‍ ഉപയോഗിക്കാന്‍ വിലക്കുണ്ടെങ്കിലും ലാന്റ് ഫോണില്‍ നിന്നും വീട്ടുകാരെ വിളിക്കുന്നതിന് അനുവാദമുണ്ട്. എന്നാല്‍ പേടികൊണ്ട് തന്നെ വീട്ടിലേക്ക് ആരും വിളിക്കാറില്ല. വീട്ടുകാര്‍ അറിയുന്നത് വളരെ വൈകിയായിരിക്കും. അവസാനഘട്ടമാകുമ്പോഴേക്കും ക്ലാസുകള്‍ക്ക് അടിമപ്പെട്ട് സാഹചര്യം അംഗീകരിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരായിത്തീരുന്നു. പഴയവര്‍ മടങ്ങുകയും പുതിയ ആളുകള്‍ വരികയും ചെയ്യുന്നു.
കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പായി സ്റ്റഡി ക്ലാസ് ഉണ്ടാകും. ‘എന്ത് സംഭവിച്ചാലും ഞങ്ങള്‍ കൂടെയുണ്ടാകും. പോലീസുകാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറുന്നതെന്ന് പറഞ്ഞാല്‍ മതി’. ഇപ്രകാരം ഉപദേശിച്ചാണ് പെണ്‍കുട്ടിയെയും കോടതിയില്‍ ഹാജരാക്കിയത്. നാലുദിവസം രക്ഷിതാക്കളുടെ കൂടെ കഴിഞ്ഞ് തിരിച്ചുപോകണമെന്നാണ് കോടതിയെ അറിയിച്ചത്. ആര്‍ഷവിദ്യാസമാജത്തിന്റെ ഇടപെടല്‍ വഴിത്തിരിവായി. ‘പഴയത് മറക്കാനുള്ള ശ്രമത്തിലാണ്. നാം ആരെന്നും നമ്മുടെ സംസ്കാരം എന്തെന്നും മനസ്സിലാക്കാത്തിടത്താണ് പ്രശ്നം’- യുവതി പറയുന്നു.
കെ.സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: