തിരുവനന്തപുരം: നിയമസഭയുടെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണനെ ആദരിക്കും. കാല്‍നൂറ്റാണ്ടിലേറെ തുടര്‍ച്ചയായി നിയമസഭാ അവലോകനം ചെയ്തത് പരിഗണിച്ചാണിത്. വാര്‍ഷികാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് ഡിസംബര്‍ 30ന് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധമന്ത്രി ഇ.കെ. ആന്റണി മുഖ്യാതിഥി ആയിരിക്കും. 1987 മുതല്‍ ജന്മഭൂമിക്കുവേണ്ടി നിയമസഭാ റിപ്പോര്‍ട്ടിംഗ് നടത്തുന്ന കെ. കുഞ്ഞിക്കണ്ണന്റെ അവലോകനങ്ങള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ശൂന്യവേള, നടുത്തളം തുടങ്ങി നിയമസഭയുമായി ബന്ധപ്പെട്ട നിരവധി വാക്കുകള്‍ ആദ്യമായി അവതരിപ്പിച്ചത് കുഞ്ഞിക്കണ്ണന്റെ അവലോകനങ്ങളിലാണ്.
ബിജെപി സംസ്ഥാന സമിതിയംഗമായ കുഞ്ഞിക്കണ്ണന് രണ്ടുതവണ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. ‘കെ.ജി മാരാര്‍ – സ്നേഹസാഗരം’ എന്നതുള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി. ഭാര്യ പ്രേമജ, മക്കള്‍ : പ്രകുല, മഞ്ജില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: