ശബരിമല: പമ്പാ നദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കെ പുണ്യനദിയായ പമ്പയെ മലിനപ്പെടുത്തി വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് തുടരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരാണ് ആചാരങ്ങളറിയാതെ സ്നാനത്തിനിടയില്‍ വസ്ത്രങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുന്നത്. വസ്ത്രം ഉപേക്ഷിച്ച് പുതുവസ്ത്രം അണിഞ്ഞ് മലകയറുന്നതും കൂടാതെ തിരിച്ച് മലയിറങ്ങുന്നവരും പമ്പാ നദിയില്‍ വസ്ത്രങ്ങള്‍ തള്ളുന്നത് വര്‍ദ്ധിച്ചിരിക്കുകയാണ്.ഇത് പൂര്‍ണ്ണയായും തടയാന്‍ ദേവസ്വം ബോര്‍ഡോ പോലീസോ കൂടുതല്‍ ശ്രമിക്കാറില്ല.
അന്യസംസ്ഥാനക്കാരായ തീര്‍ത്ഥാടകര്‍ അവരുടെ നാട്ടില്‍ നടത്തുന്ന ആചാരപ്രകാരമാണ് ശബരിമലയില്‍ എത്തുമ്പോള്‍ പമ്പാ നദിയിലും ഉടുവസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത്. പമ്പാ നദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതിന് മുന്‍പ്പായി ഭക്തര്‍ക്ക് വേണ്ടത്ര നിര്‍ദ്ദേശം നല്ക്കാന് കഴിയാത്തതും മേല്‍ നടപടികള്‍ എടുക്കാത്തും ദിനം പ്രതി പമ്പയെ മലിനമാക്കാന്‍ കാരണമാകുന്നു.
കൈലി, മുണ്ട്, തോര്‍ത്ത് എന്നിവ മാത്രം ശേഖരിച്ച് കയറ്റി അയയ്ക്കുന്ന സംഘങ്ങളുണ്ട്. ഇതേ വസ്ത്രങ്ങള്‍ പുതുമയുള്ളതാക്കി ഈ തീര്‍ത്ഥാടനക്കാലത്ത് തന്നെ പമ്പയിലും സന്നിധാനത്തും എത്തുന്നതും ശ്രദ്ധേയമാണ്. ജോലിക്കാര്‍ തീര്‍ത്ഥാടകരുടെ വസ്ത്രങ്ങള്‍ പമ്പയില്‍ ഉപേക്ഷിക്കുന്നതിന് പ്രേരിപ്പിക്കുന്നതായും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: