കോട്ടയം: എം.ജി സര്‍വകലാശാല രജിസ്ട്രാര്‍ എം.ആര്.ഉണ്ണിയെ സസ്പെന്‍ഡ് ചെയ്തു. ഉണ്ണിയെ സസ്പെന്‍ഡ് ചെയ്യാന്‍ ഇന്നു ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിക്കുകയായിരുന്നു. ഉണ്ണിയുടെ ഭരണപരിചയ സര്‍ട്ടിഫിക്കറ്റ് യോഗ്യമല്ലെന്ന് സര്‍വകലാശാലയുടെ അന്വേഷണ സമിതി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
ഉണ്ണിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും അവ്യക്തതയുണ്ടെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പതിനേഴംഗ സിന്‍ഡിക്കേറ്റ് യോഗത്തില്‍ പത്ത് പേര് സമിതിയുടെ റിപ്പോര്‍ട്ടിനെ അനുകൂലിച്ചുകൊണ്ട് ഉണ്ണിയെ സസ്പെന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ടു. നാല് പേര് വിയോജനക്കുറിച്ച് രേഖപ്പെടുത്തി. മറ്റ് മൂന്നുപേര്‍ സര്‍ക്കാര്‍ പ്രതിനിധികളാണ്. ഇവര്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.
എം.ആര് ഉണ്ണിയുടെ ചുമതല ആഡീഷണല്‍ രജിസ്ട്രാര്‍ വത്സമ്മ കരുണാകരനേ ഏല്‍പ്പിക്കാനും ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: