പാലക്കാട്: സംസ്ഥാനത്തെ സ്വകാര്യബസുകള്‍ 18മുതല്‍ അനിശ്ചിതകാലത്തേക്കു സര്‍വീസ് നിര്‍ത്തിവെക്കാന്‍ ബസുടമ സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. ബസ്ചാര്ജുവര്ധന നടപ്പിലാക്കുക, ഗതാഗത വകുപ്പിന്റെ പീഡന നടപടികള്‍ അവസാനിപ്പിക്കുക, വിദ്യാര്‍ഥി കണ്സഷന് നിരക്കിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരത്തിനു ആഹ്വാനം ചെയ്തിട്ടുള്ളത്. സ്വകാര്യബസുകളുടെ പ്രായപരിധി ഇരുപതു വര്‍ഷമാക്കുക, ഗതാഗതനയം പ്രഖ്യാപിക്കുക, നികുതിയൊഴിവാക്കി ഡീസല്‍വില നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്. ബസുകള്‍ നിരത്തുകളില്‍ നിന്നും പിന്‍വലിയ്ക്കുന്നതിനു മുന്നോടിയായി ഈമാസം ഒമ്പതിനു രാവിലെ പതിനൊന്നിന് എറണാകുളത്തു വിപുലമായ കണ്‍വന്‍ഷനും നടത്തും.
പാലക്കാട് ബസ് ഭവനില്‍ ചേര്‍ന്ന കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ ചെയര്മാന് ടി.ഗോപിനാഥന്, കണ്‍വീനര്‍ എം.ഗോകുല്‍ദാസ്, ഓര്ഗനൈസേഷന് സംസ്ഥാന പ്രസിഡന്റ് പി.കെ.മൂസ, കെബിടിഎ പ്രസിഡന്റ് ജോണ്സണ് പടമാടന്, ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പ്രസിഡന്റ് എ.ഐ. ഷംസുദീന്‍, കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി ജോസ് കുഴിപ്പില്‍, ബസ് ഓപ്പറേറ്റേഴ്സ് യൂത്ത് ഫെഡറേഷന് പ്രസിഡന്റ് ബാബുരാജ്, ബസ് ഓപ്പറേറ്റേഴ്സ് ആന്‍ഡ് ഓണേഴ്സ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് മനാഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: