തിരുവനന്തപുരം: സംസ്ഥാനത്തു പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള വരുമാന പരിധി ആറ് ലക്ഷമാക്കി ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
തൊഴില്‍ സംവരണത്തിനുള്ള മേല്‍ത്തട്ട് വരുമാന പരിധി നാലര ലക്ഷത്തില്‍ നിന്നും ആറു ലക്ഷമാക്കി ഉയര്‍ത്തിയിരുന്നു. ഇതു വിദ്യാഭ്യാസ ആനുകൂല്യത്തിനും ബാധകമാക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ടെണ്ടര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
2015ഓടെ പദ്ധതി യാഥാര്‍ഥ്യമാകുമെന്നാണു പ്രതീക്ഷയെന്നു മുഖ്യമന്ത്രി പറഞ്ഞു. അടുത്ത നിയമസഭാ സമ്മേളനം ജനുവരി മൂന്നു മുതല്‍ ഫെബ്രുവരി 12 വരെ നടത്താന്‍ മന്ത്രി സഭായോഗത്തില്‍ തീരുമാനമായി.
കണ്ണൂര്‍ വിമാനത്താവള നിര്‍മാണത്തിനായി അഞ്ച് വര്‍ഷത്തേക്കു 135 കോടി രൂപ സര്‍ക്കാര്‍ സഹായം നല്‍കും. ഗ്യാരന്റിയായി തുക നീക്കി വെയ്ക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കൊച്ചി എളമക്കരയില്‍ പുതിയ പോലീസ് സ്റ്റേഷന് സ്ഥാപിക്കും . ഇവിടെ 25 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. ന്യൂനപക്ഷ കമ്മീഷനില്‍ 11 പുതിയ തസ്തികകള്‍ അനുവദിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ 188 പുതിയ തസ്തികകളും സൃഷ്ടിക്കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: