കൊച്ചി: സംസ്ഥാനത്തെ പോലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പോലീസ് നിഷ്ക്രിയമാണെന്നായിരുന്നു കോടതി വിമര്‍ശിച്ചത്. ജനങ്ങള്‍ക്ക് സംരക്ഷണം നല്കുന്നതില് പോലീസ് പരാജയമാണെന്നും കോടതി വിമര്‍ശിച്ചു.
സംസ്ഥാനത്ത് ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊണ്ട് ആലുവ സ്വദേശിനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് പോലീസിനെതിരെയുള്ള കോടതിയുടെ പരാമര്‍ശം.
പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വര്‍ദ്ധിച്ചു വരുന്ന ഹര്‍ജികള്‍ കാരണം പ്രത്യേകം ഒരു ബഞ്ച് തന്നെ രൂപീകരിക്കേണ്ട അവസ്ഥയാണ്. ഇത് പോലീസിന്റെ പരാജയമാണ് കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: