അതിരമ്പുഴ: എം ജി സര്‍വകലാശാലാ ആസ്ഥാനത്തേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നാലു പൊലീസുകാര്‍ക്കും രണ്ടു പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.
ഡിഗ്രി, പിജി കോഴ്സുകളുടെ ഫീസ് വര്‍ധിപ്പിച്ചതിലും ഗവേഷണ വിദ്യാര്‍ത്ഥികളുടെ ഫെല്ലോഷിപ്പ് സമയബന്ധിതമായി വിതരണം ചെയ്യാത്തതിലും പ്രതിഷേധിച്ചാണ് മാര്‍ച്ച്. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.
പ്രതിഷേധക്കാര്‍ പൊലീസിനു നേരെ കല്ലേറു നടത്തി. രണ്ട് പൊലീസ് ജീപ്പുകളുടെ ചില്ലുകള്‍ തകര്‍ന്നു. സര്‍വകലാശാലാ ജീവനക്കാരുടെ വാഹനങ്ങളും തകര്‍ന്നു.
സംഭവവുമായി ബന്ധപ്പെട്ട് 15 എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: