കറാച്ചി: പാകിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയില്‍ വിവിധയിടങ്ങളിലായി ഉണ്ടായ സംഘര്‍ഷങ്ങളിലും വെടിവയ്പിലും 13 പേര് മരിച്ചു. അഞ്ചു താലിബാന് പ്രവര്‍ത്തകരും ഒരു മതപണ്ഡിതനും മതപഠന കേന്ദ്രത്തിലെ രണ്ടു മൊറോക്കോ വിദ്യാര്‍ത്ഥികളും മരിച്ചവരില്‍ പെടുന്നു.
നസീമബാദില് അജ്ഞാതതസംഘം കാറിനു നേര്‍ക്കു നടത്തിയ വെടിവയ്പില്‍ അഞ്ചു പേര് കൊല്ലപ്പെട്ടതോടെയാണ് അക്രമങ്ങള്‍ തുടങ്ങിയത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഭീകര സംഘടനകള്‍ക്കു പണം എത്തിച്ചു കൊടുക്കുന്ന ആളായിരുന്നു.
തുടര്‍ന്ന് കലാപം പൊട്ടിപ്പുറപ്പെടുകയും ലന്ധി, കൊറംഗി തുടങ്ങി ഷിയാ മുസ്ളീം ഭൂരിപക്ഷ പ്രദേശങ്ങളിലും അക്രമങ്ങള്‍ ഉണ്ടാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: