കോഴിക്കോട്: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്റ് തടവില്‍ കഴിയുന്ന പ്രതികള്‍ സ്മാര്‍ട്ട് ഫോണുകളും സോഷ്യല്‍ മീഡിയകളും ഉപയോഗിച്ച സംഭവത്തില്‍ 24 ജയില്‍ ജീവനക്കാരെ സ്ഥലം മാറ്റും. ഗുരുതരമായ ജയില്‍ ചട്ടലംഘനത്തിന്റെ ഭാഗമായിട്ടല്ല കായികക്ഷമത ഇല്ലെന്ന കാരണത്താലാണ് നടപടി എന്നാണ് പറയപ്പെടുന്നത്. മറ്റ് ജയിലുകളിലുള്ള കായിക ക്ഷമതയുള്ള ജീവനക്കാരെ പകരം നിയമിച്ച് പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം. അതേ സമയം ഇന്നലെ വൈകീട്ട് ജയിലിനകത്ത് ജയില്‍ വകുപ്പ് ഡിജിപി അലക്സാണ്ടര്‍ ജേക്കബിന്റേയും സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്ജന്കുമാറിന്റേയും നേതൃത്വത്തില്‍ റെയ്ഡ് നടത്തി. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു. എന്നാല്‍ രണ്ട് മൊബെയില്‍ ഫോണ്‍ ബാറ്ററികളല്ലാതെ മറ്റൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതികളില്‍ അഞ്ചുപേരെ ജയില്‍ മാറ്റുന്നതിനായി ജയില്‍ വകുപ്പ് ഐജി കോടതിയില്‍ ഇന്നലെ ഹര്‍ജി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: