ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. പന്ത്രണ്ടു ദിനം നീണ്ടു നില്ക്കുന്ന സമ്മേളനകാലയളവില്‍ വിവാദമായ വര്‍ഗ്ഗീയകലാപ വിരുദ്ധ ബില്ല്, ലോക്പാല്‍ ബില്ല്, വനിതാ സംവരണ ബില്ല് എന്നിവയടക്കം പാസാക്കിയെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ ന്യൂനപക്ഷ സമുദായ പ്രീണനം ലക്ഷ്യമാക്കി നടത്തുന്ന വര്‍ഗ്ഗീയ കലാപ വിരുദ്ധ ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. ഈ ബില്ലിനെതിരെ വിവിധ സംസ്ഥാനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഭേദഗതികള്‍ വരുത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോഴും അതു പരസ്യപ്പെടുത്തിയിട്ടില്ലെന്നും ബിജെപി വക്താവ് നിര്‍മ്മല സീതാരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: