കോട്ടയം: ഇന്ത്യയിലെ മുസ്ലീംതീവ്രവാദ പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. സിപിഎം കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ജ്യോതിബസു ജന്മശതാബ്ദി സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് സംഘപരിവാറിനെ പഴിചാരി മുസ്ലീംതീവ്രവാദത്തെ വെള്ളപൂശാന്‍ സിപിഎം സെക്രട്ടറി തുനിഞ്ഞത്.
ബാബറി മസ്ജിദിനെ ഭാരതത്തിലെ മതനിരപേക്ഷതയുടെ പ്രതീകമെന്ന് വിശേഷിപ്പിച്ച പിണറായി മുസാഫിര്‍ കലാപം നരേന്ദ്രമോദിയുടെ സംഭാവനയാണെന്നും കണ്ടെത്തി. മതനിരപേക്ഷതയ്ക്ക് ഏറ്റവും കൂടുതല്‍ ക്ഷതമേല്‍പ്പിക്കുന്നത് സംഘപരിവാറാണെന്നും, അവര്‍ കൊല്ലുന്നത് മത ന്യൂനപക്ഷവിഭാഗത്തില്പ്പെട്ടവരെയാണെന്നുമായിരുന്നു സിപിഎം സെക്രട്ടറിയുടെ ഭാഷ്യം.
കേരളത്തില്‍ മുസ്ലീം തീവ്രവാദം ഉണ്ടാകാനുള്ള കാരണം സിപിഎം സെക്രട്ടറി നിരത്തിയത് ഇങ്ങനെ; മത ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ കൊലചെയ്ത സംഘപരിവാറുകാര്‍ നെഞ്ച്വിരിച്ച് നടക്കുന്നതുകണ്ട ഒരു കൂട്ടം മുസ്ലീംചെറുപ്പക്കാര്ക്ക് രോഷമുണ്ടായി, ആ രോഷം തെറ്റായ ചിന്തയിലേക്ക് അവരെ നയിച്ചു. അതവരെ വര്‍ഗ്ഗീയമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ഇതിന് സംഘടിത രൂപം വന്നു. ഇതാണ് കേരളത്തില്‍ മുസ്ലീംതീവ്രവാദം ഉണ്ടാകാനിടയാക്കിയതെന്നും പിണറായി വിജയന് പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: