കൊച്ചി: റെയില്‍ സാങ്കേതികവിദ്യയിലെ ആഗോളപ്രമുഖരായ ബൊംബാര്‍ഡിയര്‍ ട്രാന്സ്പോര്ട്ടേഷന് ഇന്ത്യയ്ക്ക് അനുയോജ്യമായ ഏറ്റവും മികച്ച മൊബിലിറ്റി സൊല്യൂഷനുകള്‍ അവതരിപ്പിക്കും.
തിരുവനന്തപുരം, കോഴിക്കോട്, മുംബെ, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ മോണോറെയില്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ ടെന്‍ഡറില്‍ ബൊംബാര്‍ഡിയര്‍ പങ്കെടുക്കുന്നുണ്ട്. ഡ്രൈവര്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ട്രാന്‍സിറ്റ് സിസ്റ്റം ടെക്നോളജിയാണ് ഇന്ത്യയ്ക്ക് അനുയോജ്യമെന്നാണ് ബൊംബാര്‍ഡിയറിന്റെ വിലയിരുത്തല്‍.
ഇന്റഗ്രേറ്റഡ്, ടേണ്‍കീ ട്രാന്‍സിറ്റ് സംവിധാനമായ ബൊംബാര്‍ഡിയര്‍ ഇന്നോവിയ ഇന്ത്യയ്ക്ക് അനുയോജ്യമാണെന്നത് ബൊംബാര്‍ഡിയര്‍ പറഞ്ഞു. വളരെ വേഗത്തിലും ചെലവുകുറഞ്ഞ രീതിയിലും നിര്‍മിച്ചെടുക്കാന്‍ കഴിയുന്നതാണ് ഇന്നോവിയ മോണോറെയില്‍ 300 സംവിധാനം.
വളരെയധികം ജനവാസമുള്ള ഇന്ത്യന്‍ നഗരങ്ങളുടെ ഗതാഗതാവശ്യങ്ങള്‍ക്ക് ഇത് ഏറെ അനുയോജ്യമാകും. ഡ്രൈവര്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇന്നോവിയ എപിഎം ഓട്ടോമേറ്റഡ് പീപ്പിള്‍ മൂവര്‍ സംവിധാനം ഇന്ത്യയ്ക്ക് ആശ്രയിക്കാവുന്നതാണ്. ലോകമെങ്ങുമായി 25 അര്‍ബന്‍ കേന്ദ്രങ്ങളില്‍ ഇവ ഉപയോഗത്തിലുണ്ട്.
ബ്രസീലിലെ ഏറ്റവും വലിയ നഗരമായ സാവോ പോളോയിലാണ് ലോകത്തിലാദ്യമായി ഇന്നോവിയ മോണോറെയില്‍ 300 സംവിധാനം ഏര്‍പ്പെടുത്തിയത്. ഏഴ് ബോഗികള്‍ അടങ്ങിയ 54 ട്രെയിനുകളാണ് ഇവിടെ പ്രവര്‍ത്തിക്കുക.
ഇന്ത്യയില്‍ വഡോദരയിലാണ് ഇതിനായുള്ള 521 ബോഗി ഫ്രെയിമുകള്‍ നിര്‍മിക്കുന്നത്. സാവോ പോളോയില്‍ 24 കിലോമീറ്റര്‍ നീളത്തിലുള്ള മോണോറെയിലില്‍ ഓരോ മണിക്കൂറിലും ഒരു ദിശയില്‍ 40,000 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയും. ഇത് 48,000 യാത്രക്കാര്‍ക്ക് സഞ്ചരിക്കാനുള്ള സൗകര്യമായി വര്‍ദ്ധിപ്പിക്കാനാവും. കൂടുതല്‍ സുരക്ഷിതത്വത്തിനായി ബൊംബാര്‍ഡിയര്‍ സിറ്റിഫ്ലോ 650 കമ്യൂണിക്കേഷന്‍ സംവിധാനമാണ് ഇന്നോവിയയില് ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: