ശബരിമല: ഇരുമുടിക്കെട്ടുകളുമായി കലിയുഗവരദനെ ദര്‍ശിക്കാന്‍ എത്തിയവര്‍ക്ക് പുണ്യമായി കളഭാഭിഷേകം. കിഴക്കേ മണ്ഡപത്തില്‍ രാവിലെ മുതല്ക്കു തന്നെ കളഭാഭിഷേകത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഗണപതിഹോമകുണ്ഡം പത്മപീഠമായി പരിണമിച്ചു. മഞ്ഞള്‍പ്പൊടിയും അരിമാവും കൊണ്ടുള്ള കളം പൂര്‍ത്തിയാകുന്നതോടെ കളഭാഭിഷേകത്തിന്റെ ആദ്യഘട്ടമാകും, നെല്ലും അരിയും വിരിച്ച് പീഠം വച്ച് അതിന്മേല് സ്വര്ണ്ണകലശ പൂജയാണ് അടുത്തഘട്ടം.
കലശത്തില്‍ ഒരുകിലോ ചന്ദനമുട്ടി അരച്ചെടുത്ത ചന്ദനം നിറയ്ക്കുന്നു. നീരാജ്ഞനം ഉഴിയുന്നതോടെ കലശപൂജ പൂര്‍ത്തിയാകുന്നു അയ്യപ്പന്മാരുടെ വന്‍പ്രവാഹമാണ് ഈ സമയത്ത് സന്നിധാനത്ത് അനുഭവപ്പെട്ടത്.
കളഭാഭിഷേകത്തിന് മുന്നോടിയായി സോപാനത്തില്‍ മേല്‍ശാന്തി പാണിവിളക്ക് തെളിച്ചതോടെ സോപാനഗായകന് തന്ത്രിയില്‍ നിന്നും അനുഞ്ജം വാങ്ങി പാണികൊട്ടി തുടങ്ങി തന്ത്രി കണ്ഠരര് മഹേശ്വരരും മേല്‍ശാന്തി പനങ്ങാറ്റംപിള്ളി നാരായണന് നമ്പൂതിരിയും പരികര്‍മ്മികളും കിഴക്കേനടയില്‍ എത്തി കളഭം നിറച്ച കലശം പൂജിച്ചു. തുടര്‍ന്ന് വാദ്യഘോഷാദികളുടെ അകമ്പടിയോടെ കലശം ശ്രീകോവിലേക്ക് ഒരുവട്ടം പ്രദക്ഷിണം പിന്നെ ശ്രീകോവിലിനകത്തേയ്ക്ക്. സ്വര്ണ്ണകലശത്തില്നിന്ന് കളഭം അയ്യപ്പചൈതന്യത്തിലേയ്ക്ക്. അഭിഷേകം ചെയ്തപ്പോള്‍ ഭക്തകണ്ഠങ്ങളില്‍ നിന്ന് ശരണമന്ത്രവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: