ശബരിമല: ശബരിമലയില്‍ ആവശ്യത്തിലധികമായി താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചത് ദേവസ്വം ബോര്‍ഡിന് ബാധ്യതയാകുന്നു.
മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസമായി 1429 താല്ക്കാലികജീവനക്കാരെയാണ് നിയമിച്ചത്. ഇതില്‍ കുറച്ച് പേര്‍ക്ക് വലിയ ജോലികള്‍ ഒന്നും ഏല്‍പ്പിച്ചിട്ടില്ല.
ഇവര്‍ക്ക് ദിവസ വേതന ഇനത്തില്‍ നല്ലൊരു തുക നീക്കി വെയ്ക്കേണ്ടതായി വരുന്നു. ഭണ്ഡാരത്തില് നാണയം എണ്ണുന്നതിന് താല്‍ക്കാലിക ജീവനക്കാരെ നിയോഗിക്കാന്‍ ദേവസ്വം ബോര്‍ഡ് ആലോചിച്ചിരുന്നു. ദേവസ്വം ജീവനക്കാരുടെയും മറ്റ് പലഭാഗങ്ങളില്‍ നിന്നും വന്ന എതിര്‍പ്പ് കണക്കിലെടുത്ത് ഈ നീക്കത്തില്‍ നിന്നും ബോര്‍ഡ് പിന്മാറുകയായിരുന്നു. ഇതോടെ അധികമായെടുത്ത ജീവനക്കാരെ എവിടെ നിയോഗിക്കണമെന്നറിയാതെ കുഴങ്ങുകയും ഒടുവില്‍ കുടിവെള്ളം വിതരണം ഉള്‍പ്പെടെയുള്ള ജോലിസ്ഥലങ്ങളിലേക്ക് ഇവരെ തിരുകി കയറ്റുകയുമായിരുന്നു.താല്‍ക്കാലിക ജീവനക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് ഇവരെ അടിക്കടി സ്ഥലംമാറ്റുന്നുണ്ട്.
ഇങ്ങനെ സ്ഥലംമാറ്റുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് താല്‍ക്കാലിക ജീവനക്കാര്‍ പലരും മടങ്ങിപോകുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക് കൂട്ടല്‍. ഈ കണക്ക് കൂട്ടല്‍ ശരിവെയ്ക്കുന്നതാണ് കഴിഞ്ഞദിവസങ്ങളിലെ താല്‍ക്കാലിക ജീവനക്കാരുടെ കൊഴിഞ്ഞ് പോക്ക് സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: