കൊച്ചി: യുവാക്കളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടമായി ദേശീയബോധത്തിലേക്കും ഹിന്ദുത്വചിന്തയിലേക്കും വഴിതിരിയുന്നതില് അസഹിഷ്ണുത പൂണ്ട സിപിഎം നേതൃത്വം ആസൂത്രിതമായി നടപ്പാക്കിയതാണ് പയ്യന്നൂരിലെ ആര്‍എസ്എസ് പ്രവര്ത്തകന് വിനോദ്കുമാറിന്റെ കൊലപാതകമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കമ്യൂണിസ്റ്റ് ഗ്രാമങ്ങളില്‍പ്പോലും നരേന്ദ്രമോദിയുടെ ആരാധകര്‍ പെരുകുന്നതും മോദി അനുകൂല ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുന്നതും സിപിഎം നേതാക്കളെ വല്ലാതെ അമ്പരിപ്പിക്കുന്നു. ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ പാര്‍ട്ടി പ്രവര്ത്തകര്ക്കുനേരെപ്പോലും ആക്രമണ ഭീഷണി മുഴക്കിയിട്ടും ന്യൂനപക്ഷ പ്രീണനത്തിന്റെയും വോട്ടുബാങ്കിന്റെയും പേരില്‍ നേതൃത്വം നിഷ്ക്രിയത പാലിക്കുന്നതില്‍ മനംമടുത്താണ് നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ട് ദേശീയ-ഹിന്ദുത്വ പ്രസ്ഥാനങ്ങളിലേക്ക് കടന്നുവരുന്നത്. സിപിഎം വിട്ടവര്‍ ജയകൃഷ്ണന് മാസ്റ്റര്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തങ്ങളുടെ ഗ്രാമത്തില്‍നിന്നുതന്നെ തയ്യാറായി പുറപ്പെട്ടത് സിപിഎം നേതൃത്വത്തിന്റെ അസഹിഷ്ണുത അണപൊട്ടിയൊഴുകാനിടയാക്കി.
ഇഷ്ടമുള്ള ആശയം സ്വീകരിക്കാനും വിശ്വസിക്കാനും സ്വാതന്ത്ര്യം നല്കുന്ന ജനാധിപത്യ സംവിധാനത്തെ അംഗീകരിക്കാതെ ആക്രമണത്തിലൂടെയും ഉന്മൂലനത്തിലൂടെയും പാര്‍ട്ടി വിടുന്നവരെ തടഞ്ഞുനിര്‍ത്തുകയാണ് സിപിഎം നേതൃത്വത്തിന്റെ ലക്ഷ്യം. പാര്‍ട്ടി പ്ലീനത്തിന്റെ പരാജയത്തിന് മറയിടാനും നേതാക്കള്‍ക്കെതിരെ ഉയരുന്ന അഴിമതിയാരോപണങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കാനും കൊലപാതക രാഷ്ട്രീയത്തിലൂടെ സിപിഎം ശ്രമിക്കുന്നു. ഇതിനെതിരെ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി പ്രതികരിക്കണം, ഗോപാലന്‍കുട്ടിമാസ്റ്റര്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: