കൊച്ചി: അത്യപൂര്‍വ്വമായ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവതി സുമനസുകളുടെ സഹായം തേടുന്നു. ലക്ഷത്തില്‍ ഒരാള്‍ക്ക ്മാത്രംപിടിപെടുന്ന ക്രോണ്‍ ഡിസീസസ് എന്ന രോഗം ബാധിച്ച് കഴിഞ്ഞ പത്ത് വര്‍ഷമായി വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന പെരുമ്പാവൂര്‍ കൂവപ്പടി ഇളമ്പകപ്പിള്ളി മുല്ലശ്ശേരി വീട്ടില്‍ സജീവന്റെ ഭാര്യ പുഷ്പ (40) ഇപ്പോള്‍ അതീവഗുരുതരാവസ്ഥയില്‍ എറണാകുളം പിവിഎസ് ആശുപത്രിയിലാണ്. കുടലിന്റെ പ്രതിരോധശക്തി പൂര്‍ണ്ണമായും നഷ്ടപ്പെടുന്നതാണ് അസുഖത്തിന്റെ ലക്ഷണം. ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെട്ടുകൊണ്ടിരിക്കും. ആഹാരം കഴിക്കാനാകില്ല. കഴിച്ചാല്‍ ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാകുന്നു. ജലാംശം നഷ്ടപ്പെട്ട് ശരീരം വരണ്ട് പോകുന്നു. സിറം കുത്തിവച്ചും ഹ്യദയധമനികളിലേക്ക് ജലം കുത്തിവച്ചുമാണ് ജീവന് നിലനിര്‍ത്തുന്നത്.
പ്രതിദിനം ചികിത്സക്കായി വന്‍തുകയാണ് ചെലവാകുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി അമ്യത, ലിസി, ലേക്ഷോര്, മെഡിക്കല്‍ ട്രസ്റ്റ് തുടങ്ങി നിരവധി ആശുപത്രികളിലും മറ്റ് ആയുര്‍വ്വേദ, ഹോമിയോപ്പതി ചികിത്സകളും നടത്തിയിട്ടും യാതൊരു കുറവും ഉണ്ടായിട്ടില്ല. ഈ രോഗത്തിന് വ്യക്തമായ പ്രതിവിധിയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
അതീവഗുരുതരാവസ്ഥയിലാണ് പുഷ്പയുടെ ഇപ്പോഴത്തെ അവസ്ഥ. കൂലിപ്പണിക്കാരനായ എം.സജീവന് ഭാര്യയുടെ ചികിത്സക്കായി ഉണ്ടായിരുന്ന വീടും പറമ്പും വിറ്റു. ഇപ്പോള്‍ വാടക വീട്ടിലാണ് താമസം. പുഷ്പയുടെ ചികിത്സമൂലം മൂത്തമകന് സനലിന്റെ പഠനം പ്ലസ്ടുവില്‍ വച്ച് നിലച്ചു.
പുഷ്പയുടെ ജീവന് നിലനിര്‍ത്തുന്നതിനായുള്ള തുടര്‍ചികിത്സക്കായി ദയാലുക്കളുടെ കാരുണ്യം തേടുകയാണ് ഇവര്‍. സജീവന്, മുല്ലശ്ശേരി വീട്, ഇളമ്പകപ്പിള്ളി, കൂവപ്പടി പിഒ, പെരുമ്പാവൂര്‍. അക്കൗണ്ട് നമ്പര്‍. 338702010009262 യൂണിയന് ബാങ്ക് ,കൂവപ്പടി ബ്രാഞ്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: