ശബരിമല : നാദവിസ്മയം അയ്യന് സമര്‍പ്പിച്ച് ആത്മനിര്‍വൃതിയോടെ കുട്ടികളായ കന്നിസ്വാമിമാര്‍ മലയിറങ്ങി.ചെങ്ങന്നൂര്‍ പാണ്ടനാട് കൃഷ്ണപ്രിയ ബാലാശ്രമം അന്തേവാസികളായ 14 കുട്ടികളാണ് ഇരുമുടികെട്ടുമായി ശബരീശ ദര്‍ശനം കഴിഞ്ഞ് സംഗീതാര്‍ച്ചന നടത്തിയത്.
ഏഴ് വര്‍ഷമായി ബാലാശ്രമം നടത്തുന്നുണ്ടെങ്കിലും ആദ്യമായിട്ടാണ് കുട്ടികളുമായി ദര്‍ശനത്തിന് എത്തുന്നതെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു. ബാലാശ്രമത്തില്‍ 28 കുട്ടികളാണ് ഉള്ളത്.കഴിഞ്ഞ ദിവസം വെളുപ്പിന് തന്നെ സന്നിധാനത്ത് എത്തിയെങ്കിലും ദര്‍ശനം നടത്താന്‍ കഴിഞ്ഞത് ഏഴിന് ശേഷമായതിനാല്‍ ശാസ്താ ഓഡിറ്റോറിയത്തില്‍ അയ്യപ്പ കീര്‍ത്തനങ്ങള്‍ കൂടുതല്‍ പാടാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. ബാലാശ്രമത്തില്‍ നിന്ന് കെട്ടുകെട്ടി ചെങ്ങന്നൂര്‍, ആറന്മുളക്ഷേത്രങ്ങള് ദര്‍ശനം നടത്തിയാണ് സംഘം ശബരിമലയില്‍ എത്തിയത്.ബാലാശ്രമം പ്രമുഖ് രാധാകൃഷ്ണന്, പ്രസിഡന്റ് പി.സി.സുരേന്ദ്രന്, സെക്രട്ടറി കെ.സി.കൃഷ്ണന് നായര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: