ശബരിമല: പമ്പയില്‍ നിന്നും കെ.എസ്.ആര്.ടി.സി ഇന്റര്‍സ്റ്റേറ്റ് സര്‍വ്വീസ് ആരംഭിച്ചു. തെങ്കാശി ,പളനി, കോയമ്പത്തൂര്‍, കന്യകുമാരിഎന്നിവിടങ്ങളിലേക്കാണ് സര്‍വ്വീസ് നടത്തുക.രാവിലെ 8മുതല്തെങ്കാശി,പളനി രാവിലെ 11ന് കോയമ്പത്തൂര്‍ ,12ന് കന്യാകുമാരിയിക്കും സര്‍വ്വീസ് നടത്തുക. തെങ്കാശിയില്‍ നിന്ന് രാവിലെ 8നും പളനിയില്‍ നിന്നും വൈകിട്ട് 6നും കോയമ്പത്തൂര്‍ , കന്യാകുമാരി എന്നിവിടങ്ങളില്‍നിന്ന് രാത്രി 7നും പമ്പയിലേക്ക് സര്‍വ്വീസ് പുറപ്പെടും. പമ്പയില്‍നിന്ന് തെങ്കാശിയിലേക്ക് 129 രൂപയും പളനിയിലേക്ക് 224 രൂപയും കോയമ്പത്തൂരിലേക്ക് 253 രൂപയും കന്യാകുമാരിയിലേക്ക് 194 രൂപയുമാണ് ടിക്കറ്റ് ചാര്‍ജ്. ഇത് ആദ്യമായാണ് പമ്പയില്‍ നിന്നും കന്യാകുമാരിയിലേക്ക് സര്‍വ്വീസ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: