തിരുവനന്തപുരം: കേന്ദ്ര വിഹിതത്തില്‍ കുറവുണ്ടായതിനെത്തുടര്‍ന്ന് ഇന്നലെയും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. മൂലമറ്റം പവര്‍ഹൗസ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടതിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന് പുറമേയാണിത്. 45 മിനിട്ടാണ് ആകെ നിയന്ത്രണം. ഇന്ന് വൈകിട്ട് അഞ്ചുമണിവരെ തുടരും.
തുടര്‍ച്ചായ മൂന്നാം ദിവസമാണ് കേന്ദ്രവിഹിതത്തില്‍ കുറവുണ്ടാകുന്നത്. ഇന്നലെ 377 മെഗാവാട്ടിന്റെ കുറവാണുണ്ടായത്. ഇതിനു മുന്‍പുള്ള രണ്ടുദിവസങ്ങളില്‍ 500 മെഗാവാട്ടിന്റെ കുറവാണുണ്ടായത്. മഹാനദി കല്ക്കരിപാടത്തെ തൊഴിലാളി സമരത്തെത്തുടര്‍ന്ന് താല്‍ച്ചര്‍, സിംഹാദ്രി വൈദ്യുതി ഉല്‍പ്പാദന നിലയങ്ങളിലേക്കുള്ള കല്ക്കരിവിതരണം തടസപ്പെട്ടതിനാലാണ് കേന്ദ്രവിഹിതത്തില്‍ കുറവുണ്ടായത്. ഇതിനുപുറമേ കഴിഞ്ഞദിവസം മൂലമറ്റം പവര്‍ഹൗസ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചതിനെത്തുടര്‍ന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച്ച അഞ്ചുമണിവരെയാണ് നിയന്ത്രണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: