ശബരിമല: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ദേവസ്വം വിജിലന്‍സ് എസ്പിയെ തല്‍സ്ഥാനത്ത് നിന്നും മാറ്റിക്കൊണ്ടുളള സര്‍ക്കാര്‍ ഉത്തരവ് വിവാദമാകുന്നു. മണ്ഡല- മകരവിളക്ക് കാലത്ത് നിലവിലുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് തീര്ത്ഥാടനത്തിനെ ബാധിക്കും എന്നത് നിലനില്‍ക്കെ സര്‍ക്കാരിന്റെ നടപടി വിമര്‍ശനങ്ങള്‍ക്കും കാരണമായിട്ടുണ്ട്.സംസ്ഥാന പോലീസ് വകുപ്പിലെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയിലേക്ക് മാറ്റി കൊണ്ടാണ് കഴിഞ്ഞദിവസം സര്‍ക്കാര്‍ ഉത്തരവ് പുറപെടുവിച്ചത്.അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന ദേവസ്വം വിജിലന്‍സ് എസ്പിയെ ശബരിമല തീര്‍ത്ഥാടനം നടക്കുന്ന സമയത്ത് തന്നെമാറ്റിയത് ചില ട്രാവല്‍ ഏജന്‍സികളുടെ ഇടപെടല്‍ മൂലംമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ മണ്ഡല-മകരവിളക്കുകാലത്ത് ദേവസ്വം വിജിലന്സിെന്്റ പ്രവര്‍ത്തനങ്ങളെ കേരള ഹൈക്കോടതി ഡിവിഷന് ബഞ്ച് പ്രത്യേകം പ്രകീര്‍ത്തിക്കുകയും ഹൈക്കോടതിയുടെ മുന്‍കൂട്ടിയുളള അനുമതിയില്ലാതെ ദേവസ്വം വിജിലന്‍സ് എസ്.പി സി.പി ഗോപകുമാറിനേയും വിജിലന്‍സ് എസ്.ഐ ആര് പ്രശാന്തിനേയും തല്‍ സ്ഥാനത്തുനിന്നും മാറ്റരുതെന്ന് ജിസ്റ്റീസുമാരായ തോട്ടത്തില്‍ ബി.രാധാകൃഷ്ണന്, എ. വി രാമകൃഷ്ണപിള്ള എന്നിവരടങ്ങിയ ഡിവിഷന് ബഞ്ച് പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കെയാണ് എസ്.പിയെ സംസ്ഥാന വിജിലന്‍സ് ആന്‍്റ് ആന്‍്റി കറപ്ഷന്‍ ബ്യൂറോയിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ കോടതിയുടെ അനുമതിതേടാതെ എസ്.പിയെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് നടപ്പിലാക്കാന്‍ കഴിയില്ലെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. ഇതിനിടെ സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന വിജിലന്‍സ് എസ്.ഐ ആര് പ്രശാന്തിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചതായാണ് അറിയുന്നത്. ഇതിനായി ഹൈക്കോടതിയുടെ അനുമതി തേടിയതായും അറിയുന്നു. 2011 ഡിസംബറിലാണ് ദേവസ്വം വിജിലന്‍സ് എസ്.പി യായി സി.പി ഗോപകുമാറിനേയും എസ്.ഐ ആയി പ്രശാന്തിനേയും കേരളാ പൊലീസില്‍നിന്നും ഡപ്യൂട്ടേഷനില്‍ ദേവസ്വം ബോര്‍ഡില്‍ നിയമിക്കുന്നത്. അക്കോമഡേഷന്‍, ഭണ്ഡാരം, അപ്പം, അരവണപ്ലാന്്റ്, വിതരണ കൗണ്ടറുകള്‍ ഉള്‍പ്പെടെ ഇരുപത് കേന്ദ്രങ്ങളിലായി 60 ദൃശ്യ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുകയും വിജിലന്‍സ് ഓഫീസില്‍ പ്രത്യേക കണ്ട്രോള് റൂം തുറന്ന് ക്യാമറ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ സദാസമയം നിരീക്ഷിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. അരവണ നിര്‍മ്മിച്ച് ടിന്നിലാക്കുന്ന സമയത്ത് നടക്കുന്ന തിരിമറി വിജിലന്‍സ് വിഭാഗമാണ് കണ്ടെത്തിയത്. ദേവസ്വം ബോര്‍ഡ് നല്‍കിയിരിക്കുന്ന കണക്കില്‍കൂടുതല്‍ ടിന് അരവണ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് ഇവര്‍ കണ്ടെത്തുകയും അവ ദേവസ്വം ബോര്‍ഡിന്റെ കണക്കില്‍ പെടുത്തിയതുമൂലം ദേവസ്വം ബോര്‍ഡിന്‍്റെ വരുമാനത്തില്‍ ഇക്കുറി വന്‍ വര്‍ദ്ധനവ് ഉണ്ടാകുകയും ചെയ്തു.ഒരു കൂട്ടില്‍ 968 ടിന് അരവണ ഉണ്ടാക്കണമെന്നാണ് ദേവസ്വം കണക്ക്. എന്നാല്‍ ഇതില്‍ കൂടുതല്‍ അരവണയാണ് ഉത്പാദിപ്പിച്ചിരുന്നത്. ഇത് എന്തുചെയ്തിരുന്നു എന്നത് അവ്യക്തമായിരുന്നു.
തുടര്‍ന്ന് അധികമുണ്ടാക്കുന്ന അരവണകൂടി അപഹരിക്കപ്പെടാതെ ദേവസ്വം ബോര്‍ഡിന്റെ കണക്കില്‍ ഉള്‍പ്പെടുത്താനുള്ള നടപടി ദേവസ്വം വിജിലന്‍സ് സ്വീകരിച്ചിരുന്നു. ഒരുകൂട്ട് അപ്പത്തില്‍ 846 കവര്‍ അപ്പം ഉണ്ടാക്കണമെന്നാണ് ദേവസ്വം ബോര്‍ഡ് കണക്ക്. എന്നാല്‍ ഇതില്കൂടുതല് കവര്‍ അപ്പം ഉത്പാദിപ്പിച്ചിരുന്നതായും അധികം ഉത്പാദിപ്പിച്ചിരുന്ന അപ്പം കണക്കില്‍ പെടുന്നില്ലെന്നും ദേവസ്വം വിജിലന്‍സ് അടുത്തിടെ കണ്ടെത്തി. ഇങ്ങനെ ഉത്പാദിപ്പിച്ചിരുന്ന അപ്പവും ദേവസ്വം കണക്കില്‍പ്പെടുത്തി. ഇന്റന്റു പ്രകാരമുള്ള അളവില്‍ കുറവ് ഡീസല്‍ പമ്പയിലെ പമ്പില്‍ നിന്ന് അടിക്കുകയും ഇന്ന്റെറു പ്രകാരമുള്ള ഡീസല്‍ പമ്പയില്‍ നിന്നും സന്നിധാനത്ത് എത്തിച്ചിരുന്നതായി ദേവസ്വം വിജിലന്‍സ് കണ്ടെത്തുകയും ഡീസല്‍ അടിക്കുന്ന പമ്പയിലും ഡീസല്‍ എത്തിക്കുന്ന സന്നിധാനത്തെ സംഭരണ ടാങ്ക് സ്ഥിതി ചെയ്യുന്നിടത്തും വിജിലന്‍സ് വിഭാഗം ക്യാമ്പ് ചെയ്യ്ത് പരിശോധന നടത്തിയിരുന്നു . ഇത്തരത്തിലുള്ള നടപടി വന്നതോടെ ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് പല ഭാഗങ്ങളില്‍ നിന്നും ഭീഷണിയും മറ്റും ഉണ്ടായിരുന്നു.നോണ്‍ ഐപിഎസ് കാര്‍ ഇരിക്കേണ്ട് തസ്തികയില്‍ ഐപിഎസ് കാര്‍ ഇരുന്നാല്‍ കേഡര്‍ പോസ്റ്റ് കുറയുമെന്നതാണ് സ്ഥലം മാറ്റത്തിന് കാരണമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ സി.പി.ഗോപകുമാറിന് മുന്‍പ് ഐപിഎസു കാരായിരുന്ന എം.സുഗതന് , പി.കെ മധു എന്നിവര്‍ ദേവസ്വം വിജിലന്‍സ് എസ്പിമാരായി മൂന്ന് വര്‍ഷത്തോളം ജോലി നോക്കിയിരുന്നു.കൂടാതെ ഇപ്പോള്‍ സര്‍ക്കാര്‍ -അര്‍ദ്ധസര്‍ക്കാര്‍ വിഭാഗത്തിലും ജോലിചെയ്യുന്നുണ്ട്.ഇവര്‍ക്കൊന്നും ബാധകമാക്കാത്ത നീയമം ശബരിമലയിലെ ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് അഴിമതിക്ക് കൂട്ട് നില്ക്കാത്തതിനാലാണെന്നുള്ള ആരോപണം ശക്തമായിരിക്കുകയാണ്.
രൂപേഷ്അടൂര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: