ന്യൂദല്‍ഹി: ഡീസല്‍ വിലയില്‍ 50 പൈസയുടെ വര്‍ദ്ധനവ്. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ വില വര്‍ദ്ധനവ് പ്രാബല്യത്തില്‍ വന്നു. എല്ലാ മാസവും ഡീസല്‍വിലയില്‍ അമ്പതു പൈസയുടെ വര്‍ദ്ധനവു വരുത്താന്‍ എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കിയതനുസരിച്ചാണ് വില കൂട്ടിയത്.
ഡീസല്‍ വില നിര്‍ണയത്തിന് കഴിഞ്ഞ ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ എണ്ണകമ്പനികള്‍ക്ക് അനുമതി നല്‍കിയതിന് ശേഷം പതിനൊന്നാമതു തവണയാണ് ഡീസല്‍ വില വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇതിനു മുമ്പ് ഒക്ടോബര്‍ 31നാണ് ഡീസല്‍ വില ലിറ്ററിന് അമ്പത് പൈസ വര്‍ധിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: