ശബരിമല: പ്രാഥമിക കാര്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍ വലയുംമ്പോഴും പമ്പയിലെ മൂത്രപ്പുര തുറന്ന് കൊടുക്കാത്ത അധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. പമ്പയിലെ ശര്‍ക്കര ഗോഡൗണിനും പോലീസ് ബാരക്കിനും എതിര് വശത്തുള്ള ലാട്രിന്റെ 25 ഓളം റൂമുകളാണ് മണ്ഡലകാലം ആരംഭിച്ച് രണ്ടാഴ്ച്ചകഴിഞ്ഞിട്ടും തുറക്കാതെ പൂട്ടി ഇട്ടിരിക്കുന്നത്. പമ്പയിലും പരിസര പ്രദേശങ്ങളിലും ഇവിടെക്കുള്ള സൂചന ബോര്‍ഡുകളും സ്ഥാപിക്കാത്തതിലും ദുരൂഹത ഏറുന്നു. ലാട്രീനുള്ളില് പമ്പയിലെ ചില കച്ചവട ബിനാമികളുടെ സാധന സാമഗ്രഹികള്‍ സൂക്ഷിക്കുന്നത് കാരണമാണ് ഇത് തുറന്ന് കൊടുക്കാത്തതെന്നാണ് അറിയാന്‍ കഴിയുന്നത്. ഒരു മത സംഘടനയിലുള്ള ബിനാമികള്‍ ചില ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് ഇത് ചെയ്യുന്നത്.ലാട്രിന്‍ സ്ഥിതി ചെയ്യുന്ന സ്ഥലം ഇവര്‍ വിളിക്കുന്ന പേര് പാക്കിസ്ഥാന് മുക്ക് എന്നതും ആശങ്കയിലാഴ്ത്തുന്നു. പോലീസിലെ രഹസ്യഅന്വേഷണ വിഭാഗം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറി എന്നറിയുന്നു. മാസപ്പടി ഇനത്തില്‍ ഇവരെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പടിയും നല്കിവരുന്നു.ബിനാമികളായ കച്ചവടക്കാരുടെ സാധന സാമഗ്രഹികള്‍ സീസണ് കഴിഞ്ഞാലും സൂക്ഷിക്കുന്നത് ഈ ലാട്രിനിലാണ്. ഇവിടെ സൂക്ഷിച്ചിരുന്ന ഭൂരിഭാഗം സാധനങ്ങളും ഇതിനോടകം ഇവിടെ നിന്നും മാറ്റിയിട്ടുണ്ട്.രണ്ട് മാസത്തിനു മുമ്പുള്ള മാസ പൂജ വേളയില്‍ ഇവിടെത്തെ റൂമിനുള്ളില്‍ നിന്നും കഞ്ചാവുള്‍പ്പെടെ മറ്റ് ലഹരി പദാര്‍ത്ഥങ്ങളും മദ്യകുപ്പികളും പോലീസ് പിടിച്ചെടുത്തിരുന്നു.
പമ്പ ഗണപതി ക്ഷേത്രത്തിന് സമീപം ഭക്തര്‍ക്ക് പ്രാഥമിക ആവിശ്യങ്ങള്‍ നിറവേറ്റാനുള്ള പ്രധാന ലാട്രിനാണ് ഇത്. കൂടുതലായും ഭക്തര്‍ കാണുന്നത് ത്രീവേണിക്ക് സമീപമുള്ള ലാട്രിനാണ്.ഇവിടെ ഭക്തരുടെ വന്‍ തിരക്കാണ് അനുഭവപെടുന്നത്.
ദിനം പ്രതി തിരക്ക് കൂടുമ്പോഴും പൂട്ടിയിട്ടിരിക്കുന്ന പമ്പയിലെ ഈ ലാട്രിന്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനും പ്രധാന ഭാഗങ്ങളില്‍ ദിശാബോര്‍ഡുകള്‍ സ്ഥാപിച്ച് പമ്പയിലെ തിരക്ക് നീയന്ത്രിക്കുന്നതിന് അധികൃതര്‍ വേണ്ട നടപടികള്‍ എടുക്കേണ്ട് സമയവും അധിക്രമിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: