കോഴിക്കോട്: കേരളത്തില്‍ മാവോയിസ്റ്റുകള്‍ക്ക് വളരാനുള്ള സാഹചര്യം ഇല്ലെന്നും മാവോയിസ്റ്റ് സാന്നിധ്യത്തെപ്പറ്റി പരിഭ്രാന്തി വേണ്ടെന്നും കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. ഒരു സംഘത്തിന്റെ സാന്നിധ്യമുണ്ടെന്നത് സത്യമാണ്. നിലവില്‍ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയ സ്ഥലങ്ങളില്‍ സംയുക്ത പരിശോധന വേണമോ എന്നു തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാവോയിസ്റ്റ് സാന്നിധ്യം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കേന്ദ്രത്തില്‍ നിന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന് വരും ദിവസങ്ങളില്‍ കേരളത്തിലെത്തുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: