കൊച്ചി: വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ പരസ്യം പ്രസിദ്ധീകരിച്ച ദേശാഭിമാനി ദിനപത്രത്തിന് പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് രംഗത്ത്. പരസ്യം വിവാദമാക്കിയതിന് പിന്നില്‍ പാര്‍ട്ടി തകരണമെന്ന് ആഗ്രഹിക്കുന്ന വലതുപക്ഷ ശക്തികളും വലതുപക്ഷ മാധ്യമങ്ങളുമാണെന്ന് പിണറായി വിജയന് പറഞ്ഞു.
ദേശാഭിമാനി പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടി ഫണ്ടിലല്ല. സ്വന്തം ഫണ്ട് കണ്ടെത്തിയാണ് പത്രം പ്രവര്‍ത്തിക്കുന്നത്. വാര്‍ത്തയും പരസ്യവും പ്രസിദ്ധീകരിക്കുമ്പോള്‍ പാര്‍ട്ടിയുടെ മുന്‍കൂര്‍ അനുമതി വാങ്ങുന്ന പതിവില്ല. തിരുത്തേണ്ടവ പാര്‍ട്ടി ദേശാഭിമാനിയുടെ ചുമതലപ്പെട്ടവരെ അറിയിക്കാറുണ്ടന്നും സെക്രട്ടറി വ്യക്തമാക്കി. കൊച്ചിയിലെ പെരുമ്പാവൂരില്‍ പിജി അനുസ്മരണ വേദിയില്‍ സംസാരിക്കുകയായിരുന്നു പിണറായി.
സിപിഎമ്മിന്റെ പ്ലീനം ഗംഭീരമായി നടത്തിയത് ഫണ്ട് ഉപയോഗിച്ചാണ്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും പാലക്കാട്ടെ പാര്‍ട്ടി ബന്ധുക്കളില്‍ നിന്നും സഖാക്കളില്‍ നിന്നും ഫണ്ട് പാര്‍ട്ടി കണ്ടെത്തിയിരുന്നു. അതുപോലെയാണ് ദേശാഭിമാനിയും ചെയ്യുന്നത്. പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് അവര്‍ സ്വരൂപിക്കുന്നു. വിമര്‍ശനം ഉന്നയിച്ചവരുടെ ലക്ഷ്യം പാര്‍ട്ടിയെയോ പത്രത്തെയോ രക്ഷിക്കലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഖനനവിവാദത്തില്‍ പെട്ട മുന്‍ മന്ത്രി എളമരം കരീമിനെയും പിണറായി ന്യായീകരിച്ചു. ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് ഖനനത്തിന് അനുമതി നല്‍കിയിട്ടില്ല. അനുമതി നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. യുഡിഎഫ് അധികാരത്തില്‍ വന്ന ശേഷമാണ് സര്‍വേയ്ക്ക് അനുമതി നല്‍കിയതെന്നും പിണറായി ചൂണ്ടിക്കാട്ടി. കരീം അഞ്ചു കോടി കോഴ വാങ്ങിയെന്നാണ് പറയുന്നത്. പല കേസുകളില്‍പെട്ട ഒരാളുടെ ആരോപണമാണ് മാദ്ധ്യമങ്ങള്‍ ഏറ്റുപിടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: