തിരുവനന്തപുരം: സംസ്ഥാന പ്ലീനം കഴിഞ്ഞപ്പോള്‍ സിപിഎം കൂടുതല്‍ ദുര്‍ബലമായെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. പ്ലീനത്തിന്റെ പ്രാധാന്യം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ പോലും ബോധ്യപ്പെടുത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. വി.എസിന്റെ രാഷ്ട്രീയഭാവി അവസാനിപ്പിക്കാനുള്ള ചര്‍ച്ചയാണ് പ്ലീനത്തില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇരുമ്പയിര് ഖനന വിവാദത്തില്‍ മുന്‍ മന്ത്രി എളമരം കരീമിനെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: