തലശ്ശേരി(കണ്ണൂര്‍): പ്രൗഢോജ്വലമായ ചടങ്ങില്‍ നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി തപസ്യയുടെ സഞ്ജയന് സ്മാരക പുരസ്കാരം ദാര്‍ശനികനായ പ്രൊഫ.തുറവൂര്‍ വിശ്വംഭരന് പ്രമുഖ നോവലിസ്റ്റ് പി.വത്സല സമര്‍പ്പിച്ചു. ശില്‍പ്പവും അരലക്ഷം രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്. ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങില്‍ പ്രശസ്ത കവിയും തപസ്യ സംസ്ഥാന അധ്യക്ഷനുമായ എസ്.രമേശന് നായര്‍ അധ്യക്ഷത വഹിച്ചു.
ഭാരതത്തിന് പൈതൃകമായി ലഭിച്ച മൂല്യങ്ങള്‍ കൈമോശം വന്നതാണ് ഇന്നത്തെ സാമൂഹ്യ അപചയത്തിന് അടിസ്ഥാന കാരണമെന്ന് ചടങ്ങില്‍ പി.വത്സല പറഞ്ഞു. പൂര്‍വ്വികര്‍ ആവിഷ്കരിച്ച ഭാരതീയ ചിന്തകളും വിശ്വാസങ്ങളും ഭോഗാസക്തിക്ക് പിന്നാലെ പോയ പുതിയ തലമുറ വിസ്മരിക്കുകയും പുത്തന്‍ സംസ്കാരത്തിന്റെ മുഖമുദ്രതന്നെ ഭോഗാസക്തിയായി മാറുകയും ചെയ്തിരിക്കുകയാണ്. ഇതിനിടയില്‍ മലയാളി നര്‍മം മറന്നുപോയിരിക്കുകയാണ്. പരസ്പരം കാണുമ്പോള്‍ മുഖം തിരിഞ്ഞു നില്ക്കുന്ന സ്വഭാവം മലയാളിയുടെ ഭാഗമായിരിക്കുന്നു. ജീവിതത്തിന്റെ നല്ല വശങ്ങള് അന്യ സംസ്ഥാനങ്ങളില്‍ നിന്നും ഭിന്നമായി മലയാളി നിഷ്പ്രയാസം കയ്യൊഴിയുകയാണ്. അരി അടക്കമുള്ള ഭക്ഷ്യധാന്യങ്ങള്‍ സ്വയം ഉത്പാദിപ്പിക്കാതെ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഒരു പൂര്‍ണ ഉപഭോക്തൃ സംസ്ഥാനമായി മാറി കേരളം. പ്രകൃതിയും പരിസ്ഥിതിയും പൂര്‍ണമായും ചൂഷണം ചെയ്ത് ശുദ്ധമായ വെള്ളം പോലും മാലിന്യനിര്ഭരമായിരിക്കുന്നു. ഇതില്‍ യാതൊരു കുറ്റബോധവുമില്ലാതെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ് കേരളീയ സമൂഹം. ഈ സ്ഥിതി മാറാന്‍ എന്തു ചെയ്യണമെന്ന് നാം ആലോചിക്കണമെന്ന് വത്സല പറഞ്ഞു.
ഭാരതീയ സംസ്കാരവും മാതൃഭാഷയും ഉള്‍ക്കൊള്ളാനും പ്രചരിപ്പിക്കാനും നാം തയ്യാറാകണം. ഒരു ഭാഷാ സര്‍വ്വകലാശാല കൊണ്ട് ഭാഷയെ രക്ഷിക്കാന്‍ കഴിയില്ല. മാതൃഭാഷയാണ് നമ്മുടെ സംസ്കാരത്തെ വെളിപ്പെടുത്തുന്നത്, വത്സല പറഞ്ഞു. സംസ്കൃതം പഠിക്കാഞ്ഞത് ഏറ്റവും വലിയ നഷ്ടമായി എനിക്ക് ബോധ്യപ്പെടുന്നു. നര്‍മം നഷ്ടപ്പെട്ട മലയാളത്തില്‍ ഹാസ്യ പുസ്തകങ്ങള്‍ ഉണ്ടാകുന്നില്ലെന്നത് വേദനാജനകമാണെന്നും സഞ്ജയനെപ്പോലുള്ള പ്രഗത്ഭ ഹാസ്യ സാഹിത്യകാരന്മാരെ അനുസ്മരിക്കുന്നത് ശ്രദ്ധേയമാണെന്നും വത്സല പറഞ്ഞു.
ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്.ഹരി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം അധ്യക്ഷന്‍ ഡോ.ബാബു രവീന്ദ്രന് പ്രൊഫ.തുറവൂര്‍ വിശ്വംഭരനെ പൊന്നാടയണിയിച്ച് ആദരിച്ചു. തപസ്യ സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡണ്ട് പ്രൊഫ.പി.ജി.ഹരിദാസ് പ്രശസ്തി പത്രം വായിച്ചു. ആര്.ഹരി പ്രശസ്തി പത്രം സമര്‍പ്പിച്ചു. ആര്‍എസ്എസ് പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം ആശംസ നേര്‍ന്നു. ഭാരതീയ വിദ്യാനികേതന്‍ ക്ഷേത്രീയ സംഘടനാ കാര്യദര്‍ശി എന്‍.സി.ടി.രാജഗോപാലിനെ അഡ്വ.ബാലറാം പൊന്നാടയണിയിച്ച് ആദരിച്ചു. പ്രൊഫ.തുറവൂര്‍ മറുപടി പ്രസംഗം നടത്തി. ചടങ്ങില്‍ പ്രശസ്ത ഗായിക കുമാരി അല്‍ക്ക അജിത്ത്, ചിത്രകാരി സാല്‍വിയ എസ്.രാജ് എന്നിവരെ അനുമോദിച്ചു. തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.രാമചന്ദ്രന് സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ ഒ.എം.സജിത്ത് നന്ദിയും പറഞ്ഞു.
ഗണേഷ് മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: